കേരള സർവകലാശാലയിൽ പ്രകോപനം തുടർന്ന് വി.സി; രജിസ്ട്രാർ കെ എസ് അനിൽകുമാർ ഒപ്പിടുന്ന ഫയലുകളിൽ തുടർനടപടി വീണ്ടും വിലക്കി

Wait 5 sec.

കേരള സർവകലാശാലയിൽ പ്രകോപനം തുടർന്ന് വി.സി. രജിസ്ട്രാർ കെ എസ് അനിൽകുമാർ ഒപ്പിടുന്ന ഫയലുകളിൽ തുടർനടപടി വീണ്ടും വി.സി വിലക്കി. കെ എസ് അനിൽകുമാർ നൽകുന്ന ഫയലുകളിൽ മേൽനടപടി പാടില്ലെന്ന് ജോയിൻറ് രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകി. നിർദ്ദേശം ഗൗരവമായി സ്വീകരിക്കണം. അനിൽകുമാർ പരിശോധിക്കുന്ന ഫയലുകൾക്ക് നിയമസാധുതയില്ലെന്നും വി.സി മോഹനൻ കുന്നുമ്മൽഫയലുകൾ അനിൽകുമാറിന് നൽകരുതെന്ന് നിർദ്ദേശം ഉദ്യോഗസ്ഥർ ലംഘിച്ച പശ്ചാത്തലത്തിലാണ് നിർദ്ദേശം കടുപ്പിച്ചത്. വൈസ് ചാൻസലറുടെ ആവശ്യം ഇ-ഫയലിംഗ് പ്രൊവൈഡർമാർ നിരാകരിച്ചു. ഡിജിറ്റൽ ഫയലിംങ് പൂർണമായി നിയന്ത്രണത്തിൽ വേണമെന്ന വി.സിയുടെ ആവശ്യം നിരാകരിച്ചിട്ടുണ്ട്. അഡ്മിൻ അധികാരം നൽകിയ നോഡൽ ഓഫീസർമാരെ പിൻവലിക്കണമെന്ന നിർദ്ദേശം പ്രൊവൈഡർമാർ വിസമ്മതിച്ചു.ALSO READ – തൃശ്ശൂരിലും വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിക്കൽ; സംഭവം അന്നമനട വിവേകോദയം വിദ്യാമന്ദിർ സെക്കൻ്ററി സ്കൂളിൽഎല്ലാ നോഡൽ ഓഫീസർമാരുടെയും അധികാരം വിശ്ചേദിക്കാൻ വി.സി നിർദ്ദേശം നൽകി. സൂപ്പർ അഡ്മിൻ ആക്സെസ് വി.സിക്ക് മാത്രം ആക്കണമെന്ന ആവശ്യവും തള്ളി. ടെക്നോ പാർക്കിലെ സ്വകാര്യ കമ്പനിയാണ് സർവീസ് പ്രൊവൈഡർ. സർവകലാശാലയുമായി കരാർ ഒപ്പിട്ടത് കെൽട്രോൺ ആണെന്നും, അതിനാൽ കെൽട്രോണിന്‍റെ അനുമതി വേണമെന്നും കമ്പനി അറിയിച്ചു. ഇ- ഫയലിംഗ് സിസ്റ്റത്തിന്റെ ചുമതല ഡിജിറ്റൽ സർവകലാശാലയ്ക്ക് നൽകുന്നത് വി.സിയുടെ പരിഗണനയിൽ ഉണ്ട്.The post കേരള സർവകലാശാലയിൽ പ്രകോപനം തുടർന്ന് വി.സി; രജിസ്ട്രാർ കെ എസ് അനിൽകുമാർ ഒപ്പിടുന്ന ഫയലുകളിൽ തുടർനടപടി വീണ്ടും വിലക്കി appeared first on Kairali News | Kairali News Live.