കൊല്ലം ജില്ലയിലെ തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് ജീവൻ നഷ്ടപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അപകടം അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മിഥുന്‍റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മറ്റെല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടകാരണം സർക്കാർ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.ALSO READ; തേവലക്കരയിൽ മരിച്ച മിഥുന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുമെന്ന് മന്ത്രി വി ശിവൻകുട്ടിമരണത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അനുശോചിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ഇന്ന് രാവിലെയാണ് ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിയപ്പോൾ, വൈദ്യുതിലൈൻ ദേഹത്ത് തട്ടിയാണ് അപകടം സംഭവിച്ചത്. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.The post ‘തേവലക്കരയിലെ മിഥുൻ്റെ വിയോഗം അങ്ങേയറ്റം ദുഃഖകരം’; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.