നിമിഷപ്രിയയുടെ ശിക്ഷായിളവ് സംബന്ധിച്ച ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസല്യാരുടെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം. കാന്തപുരം മധ്യസ്ഥത വഹിച്ചതായി വിവരമില്ലെന്നും മോചനത്തിനായി അഭിഭാഷകനെ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ വക്താവ് റണ്‍ധീപ് ജയ്ഷ്വാള്‍ പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാത്തതില്‍ വിമര്‍ശനം ശക്തമായതോടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദം .യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞതിന് പിന്നാലെയാണ് കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ ഇടപെടല്‍ നിര്‍ണായകമായത്. സൂഫി പണ്ഡിതന്മാരുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെ യമന്‍ കോടതി നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു. ഇതോടെയാണ് കാന്തപുരത്തിന്റെ ഇടപെടല്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിയത്. എ പി അബൂബക്കര്‍ മുസലിയാരുടെ ഇടപെടലിനെ കുറിച്ച് തനിക്ക് വിവരമില്ലെന്നാണ് കേന്ദ്ര വിദേശകാര്യ വക്താവ് റണ്‍ധീപ് ജയ്ഷ്വാള്‍ വ്യക്തമാക്കിയത്.Read Also: നിമിഷപ്രിയയുടെ മോചനം: മുബാറക്ക് റാവുത്തറിന്റെ വർഗീയ പ്രചാരണത്തെ വിമർശിച്ച് സോഷ്യൽ മീഡിയദിയാധനത്തിന്റെ കാര്യത്തില്‍ ധാരണയിലെത്താന്‍ കൂടുതല്‍ സമയം ചോദിച്ചതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും അഭിഭാഷകനെ നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം അവകാശപ്പെട്ടു. യെമനിലെ മതപണ്ഡിതരുമായി കാന്തപുരം എ പി അബൂബര്‍ മുസലിയാര്‍ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം മാധ്യമങ്ങളെ കണ്ടത്. പാര്‍ലെമെന്റിലും സുപ്രീം കോടതിയിലും നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദം.The post ‘ഇടപെടലിനെ കുറിച്ച് വിവരങ്ങള് ഇല്ല’; നിമിഷപ്രിയ കേസിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി കേന്ദ്രം appeared first on Kairali News | Kairali News Live.