മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു; അനാസ്ഥ കാണിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

Wait 5 sec.

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. റിപ്പോര്‍ട്ടില്‍ ചില അനാസ്ഥകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് നാളെ ലഭ്യമാകും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.Read Also: തേവലക്കരയിൽ മരിച്ച മിഥുന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുമെന്ന് മന്ത്രി വി ശിവൻകുട്ടികേരളത്തിന്റെ മകനാണ് മിഥുന്‍. മിഥുന്റെ കുടുംബത്തിന് പിന്തുണ നല്‍കും. മിഥുന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കും. സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മിച്ചു നല്‍കുക. പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാന പ്രസിഡൻ്റ്.Read Also: ‘തേവലക്കരയിലെ മിഥുൻ്റെ വിയോഗം അങ്ങേയറ്റം ദുഃഖകരം’; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻപാരിപ്പള്ളി മെഡിക്കല്‍ കോളേജിലെത്തി മന്ത്രി വി ശിവന്‍കുട്ടി മിഥുന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലും ഒപ്പം ഉണ്ടായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ നാളെ നിശ്ചയിച്ചിരുന്ന പരിപാടികളില്‍ മന്ത്രി പങ്കെടുക്കില്ല.The post മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു; അനാസ്ഥ കാണിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി appeared first on Kairali News | Kairali News Live.