വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്‌കരിച്ചു

Wait 5 sec.

ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം സംസ്‌കരിച്ചു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്‌കാരം. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ് അടക്കമുള്ള ബന്ധുക്കള്‍ പങ്കെടുത്തു. വിപഞ്ചികയുടെ അമ്മയും സഹോദരനും ചടങ്ങില്‍ പങ്കെടുത്തു.വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേയ്ക്ക് കൊണ്ടുപോകും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനങ്ങളുണ്ടായത്. കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന വിപഞ്ചികയുടെ മാതാവ് ആവശ്യപ്പെട്ടെങ്കിലും വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ് ഇതിനു തയ്യാറായില്ല.Read Also: ‘കുഞ്ഞിൻ്റെ മൃതദേഹം വെച്ച് കളിക്കാനില്ല’; വിപഞ്ചികയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടതില്ലെന്നും മാതാവ്മാതാവ് ശൈലജ വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ശൈലജയും മകന്‍ വിനോദും ഷാര്‍ജയില്‍ എത്തി കോണ്‍സുലേറ്റിന്റെ സഹായമുള്‍പ്പെടെ തേടിയിരുന്നു. എന്നാല്‍, കുഞ്ഞിന്റെ മൃതദേഹം വിട്ടുനല്‍കാന്‍ പിതാവ് നിധീഷ് തയ്യാറായില്ല. കുട്ടിയുടെ മൃതദേഹം യു എ ഇയില്‍ തന്നെ സംസ്‌കരിക്കാന്‍ ആണ് നിധീഷ് തീരുമാനിക്കുകയായിരുന്നു.Key Words: Vipanchika death, Sharjah, UAE, Kollam, Indian ConsulateThe post വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്‌കരിച്ചു appeared first on Kairali News | Kairali News Live.