മഴക്കാലമാണ്. ഇടമുറിയാതെ പെയ്യുമ്പോൾ ജലാശയങ്ങൾ മാത്രമല്ല, റോഡുകളും അപകടങ്ങൾക്ക് വേദിയായേക്കാം. നനഞ്ഞു കിടക്കുന്ന റോഡിൽ നമ്മുടെ ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. മഴക്കാലത്ത് ഡ്രൈവ്‍ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കേരള മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു.ALSO READ; ഇന്ത്യൻ റോഡുകളിൽ ഓടാൻ വിദേശികളുടെ തിരക്ക്: നിരത്ത് കീഴടക്കാൻ വിൻഫാസ്റ്റ് എത്തുന്നു; ഇപ്പോൾ പ്രീ ബുക്ക് ചെയ്യാംമഴക്കാല ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:മഴക്കാലത്ത് തീർത്തും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാം.വളരെയധികം ശ്രദ്ധയോടെയും കരുതലോടെയും വാഹനമോടിക്കുക.മഴക്കാലത്തിനു മുന്നോടിയായി വാഹനത്തിൻ്റെ സർവീസ് നിർവഹിക്കുകയും ടയര്‍ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.മഴക്കാലം തുടങ്ങിയെന്നാലും വാഹനം സർവ്വീസ്/മെയിൻ്റനൻസ് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുന്നത് ബ്രേക്ക് ഡൗൺ ഒഴിവാക്കുന്നതിന് സഹായിക്കും.മിതമായ വേഗതയിലും മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിച്ചും വാഹനമോടിക്കാം.ഹൈബീമിലുള്ള ഹെഡ് ലൈറ്റ് ഉപയോഗം മറ്റുള്ളവരുടെ കാഴ്ച മറയ്ക്കുമെന്നതിനാൽ കഴിവതും ലോബീമിൽ ഉപയോഗിക്കുക.ഇൻഡിക്കേറ്ററുകൾ ശരിയായ രീതിയിൽ ഉപയോഗിക്കാം. അനാവശ്യമായി ഹസാർഡ് ലൈറ്റുകൾ പ്രകാശിപ്പിച്ചു കൊണ്ടുള്ള ഡ്രൈവിംഗ് ഒഴിവാക്കുക. സുരക്ഷിതമാക്കാം മഴക്കാല യാത്രകൾThe post മഴക്കാല യാത്രകളിൽ ജാഗ്രത വേണം; നിർദേശങ്ങളുമായി എം വി ഡി appeared first on Kairali News | Kairali News Live.