ബി ജെ പി സംസ്ഥാന പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി വി മുരളീധരന്‍

Wait 5 sec.

ബി ജെ പി സംസ്ഥാന പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പുതിയ സഹഭാരവാഹികളെ പ്രഖ്യാപിച്ചതിലാണ് മുരളീധരപക്ഷത്തിന് അതൃപ്തി. മുന്‍ പ്രസിഡന്റുമാരായ വി മുരളീധരന്‍- കെ സുരേന്ദ്രന്‍പക്ഷത്തെ ആരെയും നാല് ജനറല്‍ സെക്രട്ടറിമാരില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.രാജീവ് ചന്ദ്രശേഖര്‍ പ്രസിഡന്റായ ശേഷമുള്ള ആദ്യ പുനഃസംഘടനയില്‍ പി കെ കൃഷ്ണദാസ് പക്ഷത്തിനായിരുന്നു മൂന്‍തൂക്കം. കെ സുരേന്ദ്രന്‍ പ്രസിഡന്റായപ്പോള്‍ വൈസ് പ്രസിഡന്റായിരുന്ന ശോഭാ സുരേന്ദ്രന് ജനറല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു. അതേസമയം, മുരളീധരന്‍- സുരേന്ദ്രന്‍ പക്ഷത്തെ ജനറല്‍ സെക്രട്ടറിമാരായിരുന്ന സി കൃഷ്ണകുമാറിനെയും പി സുധീറിനെയും മാറ്റി വൈസ് പ്രസിഡന്റുമാരാക്കി. തങ്ങള്‍ക്കൊപ്പം നിന്ന് നേതാക്കളെല്ലാം താഴയപ്പെട്ടതിന്റെ നീരസമാണ് വി മുരളീധരന്‍ പരസ്യമാക്കിയത്.Read Also: ‘ഹൈക്കോടതിയില്‍ നിന്നുണ്ടായത് സര്‍വ്വകലാശാലകളിലെ കാവിവത്കരണത്തിന് ഏറ്റ തിരിച്ചടി’; യു ഡി എഫ് ഫലപ്രദമായി പ്രതിരോധിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർജനറല്‍ സെക്രട്ടറി തസ്തികയില്‍ ഇടംകിട്ടാത്തത് മുരളീധരന്‍- സുരേന്ദ്രന്‍ വിഭാഗത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇത്രയും ഒഴിവാക്കല്‍ അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. ശത്രുപക്ഷത്തുണ്ടായിരുന്ന പി കെ കൃഷ്ണദാസ്- ശോഭാ സുരേന്ദ്രന്‍ വിഭാഗത്തിന് കൂടുതല്‍ പരിഗണന കിട്ടി. ഇതിന്റെ മുറുമുറുപ്പാണ് വി മുരളീധരന്റെ പരസ്യ പ്രതികരണത്തിന് കാരണം. സംസ്ഥാന പ്രസിഡൻ്റ് രാജിവ് ചന്ദ്രശേഖരനെതിരെ സമാന്തര നീക്കവും മുരളീധരനും സുരേന്ദ്രനും ആരംഭിച്ചിട്ടുണ്ട്.The post ബി ജെ പി സംസ്ഥാന പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി വി മുരളീധരന്‍ appeared first on Kairali News | Kairali News Live.