ദി വുമൺ വിത്തിൻ എ മാൻ: വിസ്മയമായി മോഹൻലാൽ; ജോർജ് സാറിന്റെ വിൻസ്മേര പരസ്യം

Wait 5 sec.

വിസ്മയമായി നിമിഷങ്ങൾക്കുള്ളിലെ മോഹൻലാലിന്റെ പകർന്നാട്ടം. കൺസെപ്റ്റ് ഉൾപ്പെടെ എല്ലാ വിഭാ​ഗത്തിലും അതിശയിപ്പിക്കുന്ന ഒരു പരസ്യമാണ് ഇപ്പോൾ ചർച്ചാ വിഷയം. പ്രകാശ് വർമയും വിൻസ്മരയും ചേർന്നൊരുക്കിയ വിഷ്വൽ ക്രിയേറ്റീവിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.ദി വുമൺ വിത്തിൻ എ മാൻ എന്ന ആശയത്തിൽ വ്യത്യസ്തമായ ഒരു ജ്വലറി പരസ്യമാണ് പ്രകാശ് വർമ ഒരുക്കിയിരിക്കുന്നത്. അതിനൊപ്പം അളിവേണി എന്തു ചെയ്വൂ എന്ന പദത്തിലെ വരികൾക്കൊപ്പം മോഹൻലാലിന്റെ പകർന്നാട്ടവും സോഷ്യൽമീഡിയയിൽ ചർച്ചായായിരിക്കുകയാണ്.Also Read: സ്ട്രെയിഞ്ചർ തിങ്സ് ഓരോ എപ്പിസോഡും ഓരോ സിനിമയോ?; രണ്ട് മണിക്കൂറിലേറെ ദൈർഘ്യംലാസ്യലാവണ്യമുഗ്ധമായ പരസ്യചിത്രത്തെ ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. ലാൽ ഭാവം കണ്ടിട്ട് ആഹ്ലാദം കൊണ്ട് നിറഞ്ഞുപോയി. അത്ര മനോഹരമായ ദൃശ്യ സൗന്ദ​ര്യം അടുത്തിടെയൊന്നും കാണാൻ സാധിച്ചിട്ടില്ല എന്നാണ് പരസ്യ ചിത്രത്തിന് ആരാധകർ നൽകുന്ന പ്രതികരണം.17 മണിക്കൂറകൾ കൊണ്ട് യൂട്യൂബിൽ 594k ആളുകളാണ് പരസ്യചിത്രം ഇതിനകം കണ്ടിരിക്കുന്നത്. സെൻസേഷണലായി മാറിയ പരസ്യ ചിത്രം മോഹൻലാലിന്റെ അഭിനയചാരുത വീണ്ടും ചർച്ചായാക്കിയിരിക്കുകയാണ്. ഒപ്പം തന്നെ സ്വീകരിച്ച പ്രേമേയവും പരസ്യം എന്നതിൽ നിന്നും ഈ ഹ്രസ്വ വീഡിയോയെ വ്യത്യസ്തമാക്കുന്നു.The post ദി വുമൺ വിത്തിൻ എ മാൻ: വിസ്മയമായി മോഹൻലാൽ; ജോർജ് സാറിന്റെ വിൻസ്മേര പരസ്യം appeared first on Kairali News | Kairali News Live.