ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണിയെ കൈയിലെടുക്കാൻ മാരുതി സുസുക്കി ഇതാ എത്തുന്നുവെന്ന് പറയാൻ തുടങ്ങിയിട്ട് രണ്ടുവർഷം കഴിഞ്ഞു. കാത്തിരുന്ന് കണ്ണു കഴച്ചവർക്കിതാ സന്തോഷവാർത്ത… ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിത്താരയുടെ രംഗപ്രവേശം സെപ്റ്റംബര്‍ മൂന്നാം തിയതി ആയിരിക്കും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ ഇവി, മഹീന്ദ്ര ബിഇ 6, ടാറ്റ കര്‍വ് ഇവി, എംജി ഇസഡ് എസ് ഇവി തുടങ്ങിയ വാഹനങ്ങൾക്കിടയിലേക്കാണ് വിത്താരയുടെ വരവ്. അവർക്കിടയൽ ചെറുത്തുനിൽക്കുകയെന്നത് അത്ര എളുപ്പമാകില്ല. 2025 ആദ്യം നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ മോഡല്‍ പുറത്തിറക്കിയത്.ഇ വിറ്റാര ഇവി പൂർണമായി ചാർജ് ചെയ്താൽ 426 കിലോമീറ്റർ (WLTP) വരെ റേഞ്ച് നൽകുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം ചാർജിംഗിന്റെ കാര്യത്തിലും ആശങ്കകളൊന്നും വേണ്ട കേട്ടോ. DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാനിട്ടാൽ ബാറ്ററി പായ്ക്ക് വെറും 45 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യാൻ കഴിയും.ALSO READ: ഒറ്റപ്പാലത്ത് നിയന്ത്രണം വിട്ട പിക്കപ്പ് നിർത്തിയിട്ട സ്കൂട്ടറുകൾ ഇടിച്ചു തകർത്തുയുകെ വിപണിയിൽ വിൽക്കുന്ന സുസുക്കി ഇ വിറ്റാര 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്. ചെറിയ ബാറ്ററി പായ്ക്ക് സിംഗിൾ ചാർജിൽ 344 കിലോമീറ്റർ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 142 bhp പവറിൽ പരമാവധി 193 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന സിംഗിൾ ഫ്രണ്ട്-വീൽ ഡ്രൈവ് സജ്ജീകരണത്തോടെയാണ് ഈ ബാറ്ററി പായ്ക്ക് വേരിയന്റുകൾ വരുന്നത്.പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, പൊസിഷന്‍ ലൈറ്റ്, ഗ്ലാസ് ആവരണത്തിലുള്ള ലോഗോ, ഫൈബര്‍ ക്ലാസിങ്ങില്‍ തീര്‍ത്തിരിക്കുന്ന ബമ്പര്‍, മൂടിക്കെട്ടിയ ഗ്രില്ല്, വലിയ എയര്‍ഡാം, ഫോഗ്ലാമ്പ്, 18 ഇഞ്ച് എയറോ ഡൈനാമിക് വീലുകള്‍, ഫെന്‍ഡറില്‍ നല്‍കിയിട്ടുള്ള ചാര്‍ജിങ് സ്ലോട്ട്, ബ്ലാക്ക് വീല്‍ ആര്‍ച്ച്, 360 ഡിഗ്രി ക്യാമറ നല്‍കിയിട്ടുള്ള റിയര്‍വ്യൂ മിറര്‍, സി-പില്ലറില്‍ നല്‍കിയിട്ടുള്ള റിയര്‍ ഡോര്‍ ഹാന്‍ഡില്‍, എല്‍ഇഡി സ്ട്രിപ്പില്‍ കണക്ട് ചെയ്ത ടെയ്ല്‍ലാമ്പ്, എന്നിവയാണ് ഡിസൈന്‍ സവിശേഷതകള്‍.മിക്ക ഇലക്ട്രിക് വാഹന നിർമാതാക്കളും ബാറ്ററി പായ്ക്കുകൾക്ക് 8 വർഷത്തെ വാറണ്ടി സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തിലാണ് സുസുക്കിയുടെ നിർണയകമായ നീക്കം.മാരുതി സുസുക്കി ഇന്ത്യയിൽ 10 വർഷത്തെ ബാറ്ററി വാറണ്ടിയും നൽകുമോ എന്ന് ഇനി കണ്ടറിയണം.The post 45 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ്; മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയുടെ ‘രംഗപ്രവേശ’ തീയതി പുറത്ത് appeared first on Kairali News | Kairali News Live.