റോഡ് എത്ര നന്നായാലും അതിലൂടെ വണ്ടി ഓടിക്കുന്നവരുടെ സ്വഭാവം പോലെയിരിക്കും എല്ലാം. സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ കാരണം റോഡ് മോശമായതുകൊണ്ടാണ് എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. എന്നാൽ എത്ര നല്ല റോഡാണെങ്കിലും വണ്ടി ഓടിക്കുന്നവർ ശരിയായ രീതിയിൽ ഓടിച്ചില്ലെങ്കിൽ അപകടം ഉണ്ടാകും. എഐ കാമറകളും മറ്റും വന്നതോടെ റോഡിലിറങ്ങിയുള്ള അഭ്യാസവും റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവും കുറഞ്ഞിട്ടുണ്ട്. ഇന്ന് നോക്കിയാൽ റോഡിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങളിലുള്ള എല്ലാ ‘തല’കളിലും ഹെൽമെറ്റ് കാണാം, അതിപ്പോൾ കൊച്ചു കുട്ടികൾ ആണെങ്കിൽ പോലും… എന്നിരുന്നാലും പലപ്പോഴും ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ ഏറെയും പരുക്ക് പറ്റുക കുഞ്ഞുങ്ങൾക്കായിരിക്കും. ഇവിടെയിതാ കേരള പൊലീസ് പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.കുഞ്ഞിന്റെ സുരക്ഷയ്ക്കായി ഹെൽമെറ്റ് മാത്രമല്ല, സുരക്ഷാ ബെൽറ്റും ധരിപ്പിച്ച അമ്മയെ ആണ് വീഡിയോയിൽ കാണുന്നത്. ‘അമ്മമാർക്കറിയാം മക്കളുടെ സുരക്ഷ.. കുട്ടിയുടെ സുരക്ഷിതത്വത്തിനായി ഹെൽമെറ്റിനൊപ്പം സുരക്ഷാ ബെൽറ്റും ധരിപ്പിച്ച ഈ അമ്മയ്ക്ക് സല്യൂട്ട്’ എന്ന അടിക്കുറിപ്പിലൂടെ ആണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോയിൽ വാഹനമോടിക്കുന്ൻ അമ്മയെയും പിന്നിൽ അള്ളിപിടിയിച്ചിരിക്കുനന് കുരുന്നിനെയും കാണാം. കുഞ്ഞിന് ഹെൽമെറ്റ് വച്ച് കൊടുത്ത ‘അമ്മ സുരക്ഷാ ബെൽറ്റും ധരിപ്പിച്ചിട്ടുണ്ട്.ALSO READ: 45 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ്; മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയുടെ ‘രംഗപ്രവേശ’ തീയതി പുറത്ത്അമ്മമാർക്കറിയാം മക്കളുടെ സുരക്ഷകുട്ടിയുടെ സുരക്ഷിതത്വത്തിനായി ഹെൽമെറ്റിനൊപ്പം സുരക്ഷാ ബെൽറ്റും ധരിപ്പിച്ച ഈ അമ്മയ്ക്ക് സല്യൂട്ട്#keralapolice pic.twitter.com/FparcfNwZk— Kerala Police (@TheKeralaPolice) July 18, 2025 വീഡിയോയ്ക്ക് താഴെ അഭിനന്ദന പ്രവാഹമാണ് ആ അമ്മയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘അല്ലെങ്കിലും അമ്മ പൊളിയല്ലേ, അവരെ കണ്ടെത്തി ഒന്ന് ആദരിക്കുഅങ്ങനെയെങ്കിലും പൊതുജനത്തിന് ഇതിനെക്കുറിച്ച് ഒരു ബോധം ഉണ്ടാകട്ടെ. കുട്ടിക്ക് ഹെൽമറ്റും സുരക്ഷബെൽറ്റും എന്താണെന്ന് പോലും അറിയാത്തവരാണ് ബഹുഭൂരിപക്ഷവും, അമ്മയുടെ ചേർത്ത് പിടിക്കലാണ് ഏതൊരു കുട്ടിയുടെയും സുരക്ഷയും സംരക്ഷണവും’ എന്ന് തുടങ്ങുന്നു കമന്റുകൾ.The post ‘അമ്മമാർക്കറിയാം മക്കളുടെ സുരക്ഷ’; ഈ അമ്മയ്ക്ക് ഇരിക്കട്ടെ കേരള പൊലീസിന്റെ സല്യൂട്ട് appeared first on Kairali News | Kairali News Live.