ചോദ്യ പേപ്പർ ചോർച്ച കേസിൽ ഒളിവിൽ കഴിഞ്ഞ അധ്യാപകൻ അറസ്റ്റിലായി. മലപ്പുറം വെന്നിയൂർ സ്വദേശി സൈനുൽ ആബിദീൻ ആണ് അറസ്റ്റിലായത്. മഞ്ചേരി മഞ്ഞപ്പറ്റയിലെ സ്വകാര്യ സ്കൂൾ അധ്യാപകൻ ഇയാൾ. കേസിലെ അഞ്ചാം പ്രതിയാണ് സൈനുൽ ആബിദീൻ വെള്ളിയാഴ്ച വൈകീട്ടാണ് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു ഇയാൾ.ALSO READ: സോഷ്യൽ മീഡിയയെ ഞെട്ടിച്ച ബെംഗളൂരു തെരുവിലെ കൊലപാതകം: ബിജെപി എംഎൽഎയും സഹായികളും പിന്നിലെന്ന് ആരോപണംസംസ്ഥാനത്തെ പൊതു പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർത്തി എം.എസ് സൊലൂഷൻ എന്ന സ്ഥാപനത്തിന്റെ യൂട്യൂബ് ചാനലിൽ പ്രഡിക്ഷൻ എന്ന പേരിൽ സംപ്രേഷണം ചെയ്ത് പണമുണ്ടാക്കി എന്നാണ് കേസ്. മറ്റു പ്രതികളായ കൊടുവള്ളി സ്വദേശി മുഹമ്മദ് ഷുഹൈബ്, മലപ്പുറം കോൽമണ്ണ സ്വദേശി ടി. ഫഹദ്, കോഴിക്കോട് പാവങ്ങാട് സ്വദേശി സി.കെ. ജിഷ്ണു എന്നിവരെ നേരത്തെ പോലീസ് അറസ്റ് ചെയ്തിരുന്നു.വിശദമായ ചോദ്യം ചെയ്യലിനുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.ALSO READ : എംഡിഎംഎയുമായി ടിടിഇ പിടിയില്‍; അറസ്റ്റിലായത് റെയില്‍വേയുടെ എറണാകുളം മേഖലയിലെ ടിടിഇThe post ചോദ്യ പേപ്പർ ചോർച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ appeared first on Kairali News | Kairali News Live.