എഡിഎം നവീൻ ബാബുവിൻ്റെ മരണം; കുറ്റപത്രം, പി പി ദിവ്യയുടെ വാദങ്ങൾ ശരിവയ്ക്കുന്നതെന്ന് അഭിഭാഷകൻ അഡ്വ. കെ വിശ്വൻ

Wait 5 sec.

എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രം പി പി ദിവ്യയുടെ വാദങ്ങൾ ശരിവയ്ക്കുന്നതെന്ന് പി പി ദിവ്യയുടെ അഭിഭാഷകൻ അഡ്വ കെ വിശ്വൻ. എഡിഎം കൈക്കൂലി വാങ്ങിയതായി കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ മൊഴി നിർണ്ണായകമാണെന്നും ഇതുപോലെ എഡിഎം കൈക്കൂലി വാങ്ങി എന്നതിലേക്ക് നയിക്കുന്ന നിരവധി തെളിവുകളുണ്ട് എന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.ഈ കാരണങ്ങൾ കൊണ്ട് തന്നെ ദിവ്യയ്ക്ക് എതിരായ കുറ്റം നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ALSO READ: കലിക്കറ്റ് സർവ്വകലാശാല ബിരുദ സിലബസിൽ നിന്ന് വേടൻ്റെ റാപ്പ് സംഗീതം ഒഴിവാക്കില്ലതെറ്റ് പറ്റിയതായി എഡിഎം നവീൻ ബാബു പറഞ്ഞതായി കുറ്റപത്രത്തിൽ കളക്ടർ അരുൺ കെ വിജയൻ മൊഴി നൽകിയത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എഡിഎം പറഞ്ഞ കാര്യങ്ങൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടർ മൊഴി നൽകിയിട്ടുണ്ട്.ALSO READ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കാർഗോ അനുമതി; നടപടി നിർമലാ സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷംThe post എഡിഎം നവീൻ ബാബുവിൻ്റെ മരണം; കുറ്റപത്രം, പി പി ദിവ്യയുടെ വാദങ്ങൾ ശരിവയ്ക്കുന്നതെന്ന് അഭിഭാഷകൻ അഡ്വ. കെ വിശ്വൻ appeared first on Kairali News | Kairali News Live.