കോഴിക്കോട് ബീച്ചില്‍ ഭിന്നശേഷി കുട്ടികള്‍ നടത്തുന്ന കട അജ്ഞാത സംഘം അടിച്ച് തകര്‍ത്തു

Wait 5 sec.

കോഴിക്കോട്| കോഴിക്കോട് ബീച്ചില്‍ ഭിന്നശേഷി കുട്ടികള്‍ നടത്തുന്ന കട അജ്ഞാത സംഘം അടിച്ചുതകര്‍ത്തു. ‘കൈത്താങ്ങ്’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്ന കടയാണ് അജ്ഞാതര്‍ ആക്രമിച്ചത്. ഇന്നലെ കട തുറക്കാന്‍ വന്നപ്പോഴാണ് ആക്രമണം നടന്ന വിവരം അറിയുന്നത്.ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പിന്തുണ എന്ന നിലയിലാണ് കോഴിക്കോട് ബീച്ചില്‍ കടയിട്ട് നല്‍കിയത്. ഈ കടയാണ് സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചത്. നിലവില്‍ കട പുനഃസ്ഥാപിച്ചു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി.