വി ഡി സതീശന് റിനി ആൻ ജോർജ് മൂന്ന് വർഷങ്ങൾക്ക് മുൻപേ പരാതി നൽകി; എന്നാൽ നടപടിയെടുക്കാതെ സംരക്ഷിച്ചു – സ്ഥിരീകരിച്ച് മനോരമ വാർത്ത

Wait 5 sec.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മോശം സന്ദേശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്, റിനി ആൻ ജോർജ് മൂന്ന് വർഷങ്ങൾക്ക് മുൻപേ പരാതി നൽകിയിരുന്നതായി സ്ഥിരീകരിച്ച് മലയാള മനോരമ വാർത്ത. എന്നാൽ വി ഡി സതീശൻ ഇത് ഒറ്റപ്പെട്ട സംഭവമായി കണ്ട് സതീശൻ നടപടിയെടുത്തില്ല എന്നും വാർത്തയിൽ പറയുന്നു. പരാതി വന്നതിന് ശേഷവും രാഹുലിനെ വി ഡി സതീശൻ സംരക്ഷിച്ചു. റിനിയുടെ പരാതി പരിഹരിച്ചിരുന്നു എന്ന സതീശന്‍റെ വാദം പൊളിക്കുന്നതാണ് ഈ റിപ്പോർട്ട്.പാർട്ടിക്കകത്തെ എതിർപ്പുകൾ മറികടന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും കൊണ്ടുവന്നതും പാലക്കാട് സ്ഥാനാർഥിയാക്കിയതുമെല്ലാം പ്രതിപക്ഷ നേതാവ് നേതാവായിരുന്നെന്നും റിപ്പോർട്ട് പറയുന്നു. മറ്റ് വനിതാ നേതാക്കളും പരാതി നൽകിയെന്ന് മനോരമ വാർത്തയിൽ ഉണ്ട്. കഴിഞ്ഞ മാസങ്ങളിൽ കൂടുതൽ പരാതി വന്നതോടെ തനിക്ക് പഴി കേൾക്കാൻ ഇടയുണ്ടെന്ന് മനസിലാക്കിയ വി ഡി സതീശൻ പതിയെ രാഹുലിന് കവചമൊരുക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു.ALSO READ; ‘ഷാഫി പറമ്പിലിന്റെ സ്‌കൂളില്‍ പഠിച്ചയാളാണ് രാഹുല്‍, ഷാഫിയാണ് ഹെഡ്മാസ്റ്റര്‍; മാങ്കൂട്ടത്തില്‍ ല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം’: മന്ത്രി വി ശിവന്‍കുട്ടിഎന്നാൽ, രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന നിലപാടിന് സതീശൻ ഇപ്പോ‍ഴും അനുകൂല നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്. മുതിർന്ന നേതാക്കൾ അടക്കം എതിർ നിലപാട് സ്വീകരിക്കുമ്പോ‍ഴും രാഹുലിനെ പൂർണമായും കൈവിടാനാകാത്ത സാഹചര്യമാണ് സതീശൻ പക്ഷത്തുള്ളത്.  രാഹുലിനെ സതീശൻ അടക്കമുള്ള നേതാക്കൾ സംരക്ഷിക്കാൻ ശ്രമിച്ചതിൽ എഐസിസി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഒൻപതിലധികം പരാതികളാണ് എഐസിസി നേതൃത്വത്തിനു മുന്നിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പലരും നൽകിയിട്ടുള്ളത് എന്നാണ് സൂചന. The post വി ഡി സതീശന് റിനി ആൻ ജോർജ് മൂന്ന് വർഷങ്ങൾക്ക് മുൻപേ പരാതി നൽകി; എന്നാൽ നടപടിയെടുക്കാതെ സംരക്ഷിച്ചു – സ്ഥിരീകരിച്ച് മനോരമ വാർത്ത appeared first on Kairali News | Kairali News Live.