വാഹനം വഴിമാറ്റുന്നതിനെ ചൊല്ലി മന്ത്രിപുത്രനും കോണ്‍ഗ്രസ് നേതാവുമായി നടു റോഡില്‍ തര്‍ക്കം. ഇന്നലെ രാത്രി 11 മണിക്കാണ് സുരേഷ്ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും KPCC അംഗം വിനോദ്കൃഷ്ണയുമായി തര്‍ക്കമുണ്ടായത്.തിരുവനന്തപുരം ശാസ്തമംഗലത്ത് നടുറോഡില്‍ ഇരുവരും തമ്മില്‍ 15 മിനിറ്റോളം തര്‍ക്കിച്ചു എന്നാണ് റിപ്പോര്‍ട്ട്. വാഹനം വഴിമാറ്റുന്നതിനെ ചൊല്ലി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കെപിസിസി അംഗം വിനോദ് കൃഷ്ണയുമായാണ് തര്‍ക്കമുണ്ടായത്.Also Read : പാലക്കാട് സ്കൂളില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റ സംഭവം; ‘നിയമപരമായി കര്‍ശന നടപടികള്‍ ഉണ്ടാകും’: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവന്‍കുട്ടിമാധവിനെ പൊലീസ് കൊണ്ടുപോയി മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു. മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. മാധവിനും വിനോദ് കൃഷ്ണക്കും പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ വിട്ടയച്ചുവെന്ന് പൊലീസ് അറിയിച്ചു.ജിഡി എന്‍ട്രിയില്‍ രേഖപ്പെടുത്തി വിട്ടയച്ചുവെന്നുവെന്നാണ് പൊലീസ് പറയുന്നത്. വിനോദ് രേഖാമൂലം പരാതി നല്‍കിയിരുന്നതായി പൊലീസ് അറിയിച്ചു. പിന്നീട് ഇരുവരും തമ്മില്‍ ധാരണയായതിനാല്‍ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.The post സുരേഷ് ഗോപിയുടെ മകന് മാധവ് സുരേഷും കോണ്ഗ്രസ് നേതാവും തമ്മില് നടുറോഡില് തര്ക്കം appeared first on Kairali News | Kairali News Live.