മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച സംഭവം; മാധ്യമങ്ങളെ പഴിചാരി വി കെ ശ്രീകണ്ഠന്‍

Wait 5 sec.

മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ മാധ്യമങ്ങളെ പഴിചാരി വി കെ ശ്രീകണ്ഠന്‍ എംപി. പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചത് മാധ്യമങ്ങള്‍ ആണെന്നുംപരാതിക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുമെന്നും ശ്രീകണ്ഠന്‍ എംപി കൂട്ടിച്ചേര്‍ത്തു.രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിക്കുകയായിരുന്നു വി കെ ശ്രീകണ്ഠന്‍ എംപി. അര്‍ധ വസ്ത്രം ധരിച്ചു മന്ത്രിമാര്‍ക്ക് ഒപ്പം ഉള്ള ചിത്രങ്ങള്‍ പുറത്ത് വന്നില്ലേ എന്നും വെളിപ്പെടുത്തലിലെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു.രാഹുലിനെ സംരക്ഷിക്കില്ലെന്ന് വികെ ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ രാജി പാര്‍ട്ടി തീരുമാനമാണ്. രാജിവെച്ചത് പാര്‍ട്ടി ആവിശ്യപ്രകാരമെന്ന് വികെ ശ്രീകണ്ഠന്‍ പറഞ്ഞു.Also Read : രാഹുലിന് വിഡി സതീശന്‍റെ സംരക്ഷണ കവചം, എംഎൽഎ സ്ഥാനവും ഒ‍ഴിയണമെന്ന് മുതിർന്ന നേതാക്കൾ; അന്വേഷണത്തിന് സമിതിയുമായി കോൺഗ്രസ്രാജി അച്ചടക്ക നടപടിയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് അന്വേഷണം നടത്തുമെന്നും രാഹുല്‍ തള്ളി ശ്രീകണ്ഠന്‍ പറഞ്ഞു. വ്യക്തിപരമായി പിന്തുണയ്ക്കില്ലെന്നും ആരോപണം വന്നയുടന്‍ പാര്‍ട്ടി നടപടി എടുത്തുവെന്നും വി.കെ ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.രാഹുൽ മാങ്കൂട്ടത്തിൽ വരുത്തിവച്ച വിവാദങ്ങളിൽ പൂർണ്ണമായി പ്രതിരോധത്തിലായിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. ഉയർന്നു വന്ന വിവാദങ്ങളിലും പരാതികളിലും രാഹുലിനെ സതീശൻ അടക്കമുള്ള നേതാക്കൾ സംരക്ഷിക്കാൻ ശ്രമിച്ചതിലും എഐസിസി നേതൃത്വത്തിനും അതൃപ്തിയുണ്ട്. അതേസമയം, വിഷയത്തിൽ അന്വേഷണത്തിന് കോൺഗ്രസ് സമിതി രൂപീകരിച്ചിട്ടുണ്ട്. രാഹുലിനെതിരായ ആരോപണങ്ങൾ സമിതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും.  രാഹുൽ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്ന് മുതിർന്ന നേതാക്കൾക്കിടയിൽ ശക്തമായ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് സതീശൻ അനുകൂലികളുടെ നിലപാട്. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ പാർട്ടിയെയും യുഡിഎഫിനെയും രാഹുൽ – ഷാഫി – സതീശൻ കോക്കസ് പ്രതിസന്ധിയിലാക്കി എന്ന വിമർശനമാണ് മുതിർന്ന നേതാക്കൾ ഉന്നയിക്കുന്നത്.The post മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച സംഭവം; മാധ്യമങ്ങളെ പഴിചാരി വി കെ ശ്രീകണ്ഠന്‍ appeared first on Kairali News | Kairali News Live.