ആശുപത്രിയില്‍ ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന ഹൃദയപൂർവം പൊതിച്ചോറ് എന്നത് കേരളത്തിന്റെയാകെ അഭിമാനമായ പ്രവര്‍ത്തനമാണ്. വയറെരിയുന്നവരുടെ മിഴി നിറയാതെ കാക്കുന്ന പദ്ധതിയെ അധിക്ഷേപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുവേദിയില്‍ സംസാരിച്ചിരുന്നു. ഇപ്പോള്‍ അതേ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസിലെ സ്ഥാനം രാജിവെച്ചിരിക്കുകയാണ്. ഇത് കാലത്തിന്റെ നീതിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം ചെയ്യുന്നതിന്റെ പിന്നില്‍ അനാശാസ്യമാണ് നടക്കുന്നതെന്ന് പ്രസംഗിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍. ഇപ്പോള്‍ രാജി വെച്ചിരിക്കുന്നത് സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ്. അനാശാസ്യമെന്ന് വിളിച്ചാക്ഷേപിച്ച അതേ പൊതിച്ചോറ് അനാശാസ്യത്തിന് രാഹുലിനെ പുറത്താക്കിയ വാര്‍ത്തയുള്ള അതേ പത്രതാളിൽ പൊതിഞ്ഞെടുക്കുകയാണ്. കാലത്തിനെന്തൊരു നീതിയാണ് എന്നാണ് രാജീഷ് വെള്ളാട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.Also Read: ‘രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് രാഷ്ട്രീയ അധാർമികതയും ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയും’: ഐഎൻഎൽഫേസ്ബുക്ക് പോസ്റ്റ്നീ അനാശാസ്യമെന്ന് വിളിച്ചാക്ഷേപിച്ചഅതേ പൊതിച്ചോറ്……അനാശാസ്യത്തിന് നിന്നെ പുറത്താക്കിയഅച്ചടിയുള്ള പത്രതാളിൽപൊതിഞ്ഞെടുക്കുകയാണ്….!കാലത്തിനെന്തൊരു നീതിയാണ്…..The post ‘കാലത്തിനെന്തൊരു നീതിയാണ്’: രാഹുല് മാങ്കൂട്ടത്തില് അനാശാസ്യമെന്ന് വിളിച്ചാക്ഷേപിച്ച അതേ പൊതിച്ചോർ പൊതിഞ്ഞെടുക്കുന്നത് രാജി വാര്ത്ത അച്ചടിച്ച പത്രതാളില് appeared first on Kairali News | Kairali News Live.