100 ​​കോടി രൂപയ്ക്ക് ഫ്ലാറ്റ് സ്വന്തമാക്കിയ സുഖ്പാൽ സിംഗ് അലുവാലിയ ആരാണ്?

Wait 5 sec.

ഇന്ത്യയിലെ ഏറ്റവും വിലയേറിയ റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ ഒന്നാണ് ഡിഎൽഎഫ് കാമെലിയാസ്. ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ആഡംബര അപ്പാർട്ടുമെന്റുകൾ അടങ്ങിയ റെസിഡൻഷ്യൽ പ്രോപ്പർട്ടി. രാജ്യത്ത് ഏറ്റവും കൂടുതൽ തുകയ്ക്ക് അപ്പാർട്മെന്റ് വിറ്റ് പോയതും ഇതേ പ്രോപർട്ടിയിലാണ്. സൂപ്പർ-ആഡംബര റെസിഡൻഷ്യൽ ഡെവലപ്‌മെന്റിന് പേരുകേട്ട ഈ പ്രോപ്പർട്ടി, സ്വകാര്യ ഗോൾഫ് കോഴ്‌സ്, ക്ലബ്‌ഹൗസ് തുടങ്ങിയ ലോകോത്തര സൗകര്യങ്ങളുള്ള വിശാലമായ താമസ ഇടങ്ങളും നൽകുന്നുണ്ട്.അടുത്തിടെ ഈ പ്രോപർട്ടിയിലെ ഒരു അപാർട്മെന്റ് 100 കോടി രൂപയ്ക്ക് സുഖ്പാൽ സിംഗ് അലുവാലിയ എന്ന ബിസിനസുകാരൻ സ്വന്തമാക്കിയത് ഏറെ ചർച്ചയായിരുന്നു. ആരാണ് ഈ സുഖ്പാൽ സിംഗ് അലുവാലിയ എന്ന് അറിയാനും ആളുകൾക്കിടയിൽ കൗതുകം ഉണ്ടായിരുന്നു. 11,416 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു അപ്പാർട്ട്മെന്റാണ് സുഖ്പാൽ സിംഗ് അലുവാലിയ സ്വന്തമാക്കിയത്.Also read: ട്രംപിന്‍റെ ഭീഷണിക്ക് പുല്ലുവില; ഇന്ത്യക്ക് 5 ശതമാനം വിലക്കി‍ഴിവിൽ എണ്ണ വാഗ്ദാനം ചെയ്ത് റഷ്യആരാണ് സുഖ്പാൽ സിംഗ് അലുവാലിയ ?1958 ൽ ഉഗാണ്ടയിൽ ജനിച്ച അലുവാലിയ 13 വയസ്സുള്ളപ്പോൾ ഒരു യു കെ യിലേക്ക് താമസം മാറി. കുറച്ച് വർഷങ്ങൾക്ക് ശേഷം, 18 വയസ്സുള്ളപ്പോൾ, അദ്ദേഹം 5,000 യൂറോയുടെ നിക്ഷേപത്തിൽ ലണ്ടനിൽ ഒരു ചെറിയ കാർ പാർട്സ് ഷോപ്പ് വാങ്ങി. കാലക്രമേണ, അദ്ദേഹം ഈ ചെറുകിട ബിസിനസ്സിനെ യൂറോ കാർ പാർട്സ് ആയി വളർത്തി, അത് യുകെയിലെ മുൻനിര ഓട്ടോമോട്ടീവ് പാർട്സ് മൊത്തക്കച്ചവടക്കാരിൽ ഒന്നായി മാറി. 2011 ൽ, അദ്ദേഹം കമ്പനി യുഎസ് ആസ്ഥാനമായുള്ള എൽകെക്യു കോർപ്പറേഷന് യൂറോ 225 ദശലക്ഷത്തിലധികം (ഇപ്പോൾ ഏകദേശം 2,600 കോടി രൂപ) വിറ്റു.യൂറോ കാർ പാർട്‌സ് വിറ്റതിന് ശേഷം, അലുവാലിയ തന്റെ ശ്രദ്ധ നിക്ഷേപത്തിലേക്ക് കേന്ദ്രീകരിച്ചു. കുടുംബ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡൊമിനസ് ഗ്രൂപ്പിന്റെ സ്ഥാപകനും നോൺ-എക്‌സിക്യൂട്ടീവ് ചെയർമാനുമാണ് അദ്ദേഹം നിലവിൽ. ലണ്ടനിലെ സ്വതന്ത്ര സമ്പത്ത് മാനേജ്മെന്റ് സ്ഥാപനമായ വി എ ആർ ക്യാപിറ്റലിന്റെ സ്ഥാപകനും ഭൂരിഭാഗം ഓഹരി ഉടമയുമാണ് അലുവാലിയ.The post 100 ​​കോടി രൂപയ്ക്ക് ഫ്ലാറ്റ് സ്വന്തമാക്കിയ സുഖ്പാൽ സിംഗ് അലുവാലിയ ആരാണ്? appeared first on Kairali News | Kairali News Live.