ജാപ്പനീസ് ഭാഷാപരിശീലനം

Wait 5 sec.

ഐ.എച്ച്.ആർ.ഡി മോഡൽ ഫിനിഷിങ്‌ സ്‌കൂളിൽ സെപ്റ്റംബർ 1ന് ആരംഭിക്കുന്ന എൻ 5 ലെവൽ സർട്ടിഫിക്കേഷനുവേണ്ടിയുള്ള ജാപ്പനീസ് ഭാഷാ പരിശീലനത്തിന് രജിസ്റ്റർ ചെയ്യാം. പ്രഭാത, സായാഹ്ന, ഓൺലൈൻ ബാച്ചുകളിലാണ് ക്ലാസുകൾ. കോഴ്‌സ്‌ ദൈർഘ്യം 120 മണിക്കൂർ (3 മാസം). കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു. താൽപര്യമുള്ളവർക്ക് ഐ.എച്ച്.ആർ.ഡി മോഡൽ ഫിനിഷിങ്‌ സ്‌കൂളിൽ (സയൻസ് ആൻഡ്‌ ടെക്‌നോളജി മ്യൂസിയം ക്യാംപസ്, പിഎംജി, ജംഗ്ഷൻ, തിരുവനന്തപുരം -33) നേരിട്ടെത്തി രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുകയോ ആകാം. കൂടുതൽ  വിവരങ്ങൾക്ക്: 8547005050, 9496153141, 9567298330, 0471 2307733. വെബ്സൈറ്റ്: www.modelfinishingschool.org.