തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ വയലാർ രാമവർമയുടെ സ്മരണാര്‍ത്ഥം ഒരു വർഷം നീണ്ടുനിൽക്കുന്ന സാഹിത്യ സാംസ്കാരിക പരിപാടി സംഘടിപ്പിക്കാനൊരുങ്ങി വയലാര്‍ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്. അദ്ദേഹം വിട പറഞ്ഞിട്ട് ഓക്ടോബർ 27-ാം തീയതി 50 വർഷം തികയുന്ന ഘട്ടത്തിലാണ് പരിപാടി നടത്താൻ സംഘാടകര്‍ തീരുമാനിച്ചത്. 2025 ഓക്ടോബർ 27ന് ആരംഭിച്ച് 2026 ഒക്ടോബർ 27-ാം തീയതി സമാപിക്കുന്ന രീതിയിലാണ് വർഷാചരണം സംഘടിപ്പിക്കുന്നത്.വയലാറിൻ്റെ സാഹിത്യ സംഭാവനകളെ എക്കാലവും സ്മരിക്കുന്നതിനുവേണ്ടി 1977ൽ തുടങ്ങിയ വയലാർ സാഹിത്യ അവാർഡിനും 50 വര്‍ഷം തികയും. വര്‍ഷാചരണത്തിൻ്റെ ഭാഗമായി വിവിധ സാഹിത്യ സാംസ്കാരിക പരിപാടികളും ഉണ്ടാകും. അതോടൊപ്പം ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലെ കലാ സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചു വരുന്ന മലയാളി സംഘടനകളെയും വര്‍ഷാചരണത്തിൻ്റെ ഭാഗമാക്കി വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഇന്ത്യക്കകത്ത് വിവിധ സംസ്ഥാനങ്ങളില്‍ സജീവമായി നില്‍ക്കുന്ന മലയാളി സമാജങ്ങളെയും ഈ ആഘോഷ പരിപാടിയുടെ ഭാഗമാക്കും.Also Read- പുന്നമടക്കായലിൽ ആവേശത്തു‍ഴയെറിയാൻ ഒരുങ്ങി ആലപ്പു‍ഴ; നെഹ്റു ട്രോഫി ജലമേള ആഗസ്റ്റ് 30 ന്വയലാറിൻ്റെ ഓര്‍മ്മകള്‍ക്കും സാഹിത്യ അവാർഡിനും അരനൂറ്റാണ്ട് തികയുന്ന ഈ വര്‍ഷത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികളാണ് കേരള സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.The post വയലാറിൻ്റെ ഓര്മ്മകള്ക്ക് അരനൂറ്റാണ്ട്; ഒരുവർഷം നീളുന്ന പരിപാടികളുമായി വയലാര് രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് appeared first on Kairali News | Kairali News Live.