കൂലിയെ പൂക്കിയാക്കിയ മിസിസ് ടൈഗർ; ‘സോണിയ’ ഗാനം പാടി നാഗാർജുന: റീൽസ് ഭരിച്ച് കൂലി ട്രെൻഡ്സ്

Wait 5 sec.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ റെട്രോ സോങ്സ് പിന്നീട് റീൽസ് ഭരിക്കുക എന്ന് സ്ഥിരം കാണുന്ന ട്രെൻഡാണ്. എന്നാൽ സൂപ്പർ സ്റ്റാറിനെ നായകനാക്കി ലോകേഷ് ചെയ്ത കൂലി ട്രെൻഡാക്കിയത് പ‍ഴയ ഒരു പാട്ടും, സിനിമയുമാണ്.നാഗാർജുനയാണ് കൂലിയിലെ വില്ലൻ വേഷം അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ റിലീസിന് മുൻപ് തന്നെ നാഗാർജുനയുടെ പ‍ഴയ സിനിമയായ രച്ചകനിലെ ‘സോണിയ’ ഗാനം കൂലിയിൽ ഉപയോഗിക്കും എന്ന് പറഞ്ഞ് പ്രചരിച്ചിരുന്നു. സിനിമയുടെ റിലീസിന് ശേഷവും ഡാഷിങ് വില്ലനായ നാഗാർജുനയുടെ സീനുകൾക്ക് സോണിയ ഗാനം ബിജിഎം ആയി നൽകി റീലായി പ്രചരിക്കുകയാണ്.1997-ൽ പുറത്തിറങ്ങിയ റൊമാൻ്റിക് ആക്ഷൻ ചിത്രമായ രച്ചകനിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് എ ആർ റഹ്മാനാണ്. സോണിയ ഗാനത്തിനൊപ്പം തന്നെ ചിത്രത്തിലെ ‘ലക്കി ലക്കി’, ‘ചന്ദ്രനെ തൊട്ടത് യാർ’ എന്ന ഗാനങ്ങളും ഇപ്പോൾ പലരുടെയും പ്ലേ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുയാണ്.Also Read: ബോളിവുഡിലും പവർ കാണിച്ച് രജനീകാന്ത്; ‘വാർ 2’ വിനെ കടത്തി വെട്ടി ‘കൂലി’കൂലി സിനിമയിലെ ശോഭന റെഫറ‍ൻസ് കാരണം ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്ന മറ്റൊരു സിനിമയാണ് ശിവ. അമീർ ജാൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് രജനീകാന്ത്, ശോഭന, രഘുവരൻ എന്നിവരാണ്. ചിത്രത്തിൽ ശോഭന അവതരിപ്പിച്ച പാർവതി എന്ന കഥാപാത്രമാണ് ഇപ്പോൾ റീൽസിൽ താരം.Also Read: മെമ്മറി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോ​ഗിക്കും; AMMA പ്രസിഡന്റ് ശ്വേത മേനോന്‍ശോഭനയും രജനീകാന്തും തമ്മിലുള്ള സിനിമയിലെ സീനുകളാണ് റീലായി പ്രചരിക്കുന്നത്. കൂലി പ‍ഴയ പൂക്കിയാണ് എന്ന് പറഞ്ഞ് ശോഭനയുടെ ഡയലോഗിൽ വിരണ്ടു നിൽക്കുന്ന രജനിയാണ് റീൽസുകളിൽ നിറയെ. ആ സിനിമയിൽ രജനീകാന്ത് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മറ്റൊരു പേരാണ് ടൈഗർ. സിനിമയിലെ വില്ലൻ ശോഭനയെ മിസിസ്സ് ടൈഗർ എന്നാണ് വിളിക്കുന്നത്. അത് വെച്ച് കൂലിയെ പൂക്കിയാക്കിയ മിസിസ് ടൈഗർ എന്ന പേരിലാണ് ഇപ്പോൾ റീലുകൾ പ്രചരിക്കുന്നത്.The post കൂലിയെ പൂക്കിയാക്കിയ മിസിസ് ടൈഗർ; ‘സോണിയ’ ഗാനം പാടി നാഗാർജുന: റീൽസ് ഭരിച്ച് കൂലി ട്രെൻഡ്സ് appeared first on Kairali News | Kairali News Live.