നരകതുല്യ യാത്രയ്ക്ക് അവസാനമില്ല; എറണാകുളം – കൊല്ലം റൂട്ടില്‍ വൈകിട്ട് പുതിയൊരു മെമു കൂടി വേണമെന്ന് യാത്രികര്‍

Wait 5 sec.

എറണാകുളം – കൊല്ലം റൂട്ടില്‍ പുതിയൊരു മെമു കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്. പുതിയ16 കാർ മെമു അനുവദിച്ചെങ്കിലും ഇപ്പോഴും നരകതുല്യമായ യാത്രയ്ക്ക് ശമനമാകാത്തതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികളും ജോലിക്കാരുമായ സ്ഥിരംയാത്രികരുടെ യാത്രാക്ലേശം കുറയ്ക്കുന്നതിനായി വൈകുന്നേരം അഞ്ചരയ്ക്ക് പുറപ്പെടുന്ന തരത്തിൽ മെമു അനുവദിക്കണമെന്നാണ് ആവശ്യം.വൈകിട്ട് 4 മണിക്കുള്ള അലപ്പുഴ പാസഞ്ചര്‍ പോയിക്ക‍ഴിഞ്ഞാല്‍ പിന്നീട് യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് 6.25 നുള്ള കായംകുളം പാസഞ്ചറിനെയാണ്. ഏറനാട് എക്സ്പ്രസുണ്ടെങ്കിലും മാരാരിക്കുളം ഉൾപ്പടെയുള്ള സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാത്തതിനാല്‍ യാത്രക്കാർക്ക് അതുകൊണ്ട് പ്രയോജനം ലഭിക്കുന്നില്ല.ഇതിന് ശേഷമുള്ള എറണാകുളം കായംകുളം പാസഞ്ചർ (56319) 6.25നാണ് പുറപ്പെടുന്നത്. ഏകദേശം രണ്ട് മണിക്കൂര്‍ ക‍ഴിഞ്ഞ് പുറപ്പെടുന്ന ഈ മെമുവില്‍ തിരക്ക് വര്‍ദ്ധിക്കുന്നതിന് കാരണം ഈ നീണ്ട ഇടവേളയാണ്. ഈ തിരക്ക് കാരണം പല യാത്രികരും ബുദ്ധിമുട്ട് അനുഭവിക്കുന്നു. ദുരിതം അനുഭവിക്കുന്നവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഈ ബുദ്ധിമുട്ടുകള്‍ക്കൊപ്പം ട്രെയിനിപ്പോള്‍ പതിവായി വൈകിയാണ് പുറപ്പെടുന്നത്.Also Read- യാത്രക്കാർക്ക് സന്തോഷവാർത്ത; എറണാകുളം-ഷൊർണൂർ മെമു നിലമ്പൂർ വരെ നീട്ടിനിസാമുദീൻ സൂപ്പർ ഫാസ്റ്റ്, രാജധാനി, വന്ദേഭാരത് എന്നീ ട്രെയിനുകള്‍ സ്റ്റേഷനില്‍ നിന്ന് പോയതിനു ശേഷം ഏ‍ഴ് മണിയോടടുത്താണ് മെമു പുറപ്പെടുന്നത്. അതോടൊപ്പം സ്റ്റേഷനില്‍ പിടിച്ചിടുന്നതും സ്ഥിരം കാ‍ഴ്ചയാണ്. അതിനാല്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം ഒ‍ഴിവാക്കാൻ എത്രയും വേഗം പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.The post നരകതുല്യ യാത്രയ്ക്ക് അവസാനമില്ല; എറണാകുളം – കൊല്ലം റൂട്ടില്‍ വൈകിട്ട് പുതിയൊരു മെമു കൂടി വേണമെന്ന് യാത്രികര്‍ appeared first on Kairali News | Kairali News Live.