രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണം; രാഹുലിനെ സംരക്ഷിക്കുന്ന വിഡി സതീശനും ഷാഫി പറമ്പിലിനുമെതിരെ അന്വേഷണം വേണം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Wait 5 sec.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. രാഹുലിനെ സംരക്ഷിക്കുന്ന വിഡി സതീശനും ഷാഫി പറമ്പിലിനുമെതിരെ അന്വേഷണം വേണം. ഇതില്‍ ത്രിമൂര്‍ത്തികളാണ് ഉള്ളതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. രാഹുലിനെതിരെ ഇനിയും കേസ് വരും .എല്ലാ കാര്യങ്ങളും സതീശനും ഷാഫിക്കും അറിയാമായിരുന്നു.ആരും പെറ്റീഷന്‍ കൊടുക്കേണ്ട ആവിശ്യം ഇല്ല. കേരളം ഒന്നാകെ രാഹുല്‍ രാജിവെക്കണമെന്ന് പറയുന്നു .ഇന്നല്ലെങ്കില്‍ നാളെ രാജിവെക്കേണ്ടി വരുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. Also read –‘കേരളത്തിൻ്റെ ഡിജിറ്റൽ കുതിപ്പിനെക്കുറിച്ചുള്ള വാർത്തകൾ അർഹിക്കുന്ന പ്രാധാന്യത്തോടെ അവതരിപ്പിച്ചു’; ദേശീയ മാധ്യമങ്ങൾക്ക് നന്ദി പറഞ്ഞ് മന്ത്രി എം ബി രാജേഷ്ഉയര്‍ന്ന് വന്നത് ആരോപണം അല്ല.വ്യക്തമായ തെളിവുകളുണ്ട്. ഇനിയും പരാതി വരുമെന്നാണ് കേള്‍ക്കുന്നത്. ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല. ശരിയായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.രാഹുലിനെതിരെ നിരവധി യുവതികൾ വെളിപ്പെടുത്തലുമായി എത്തിയ സാഹചര്യത്തില്‍ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചത് കഴിഞ്ഞ ദിവസമാണ്. രാഹുല്‍ എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന ആവശ്യവും പ്രതിഷേധങ്ങളും സംസ്ഥാനത്ത് ശക്തമാണ്.The post രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണം; രാഹുലിനെ സംരക്ഷിക്കുന്ന വിഡി സതീശനും ഷാഫി പറമ്പിലിനുമെതിരെ അന്വേഷണം വേണം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍ appeared first on Kairali News | Kairali News Live.