പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഇടപെടാനില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. വിഷയം കോണ്‍ഗ്രസ് കൈകാര്യം ചെയ്യുമെന്നും കോണ്‍ഗ്രസ്സിന്റെ നടപടികള്‍ ലീഗ് സ്വാഗതം ചെയ്യുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.രാഹുലിനെതിരെ നിരവധി യുവതികൾ വെളിപ്പെടുത്തലുമായി എത്തിയ സാഹചര്യത്തില്‍ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചത് കഴിഞ്ഞ ദിവസമാണ്. രാഹുല്‍ എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന ആവശ്യവും പ്രതിഷേധങ്ങളും സംസ്ഥാനത്ത് ശക്തമാണ്.Also read –സർക്കാർ ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇതിനിടെ ഇന്ന് നടത്താനിരുന്ന വാർത്ത സമ്മേളനം രാഹുല്‍ റദ്ദാക്കി.പെട്ടെന്നുള്ള വാർത്ത സമ്മേളനം രാജി പ്രഖ്യാപിക്കാനാണെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം രാഹുൽ പിന്മാറുകയായിരുന്നു. ഇരയായ പെൺകുട്ടികൾക്ക് എതിരെ രാഹുൽ അധിക്ഷേപം നടത്തുമോ എന്നും നേതൃത്വത്തിന് ആശങ്കയുണ്ടായിരുന്നു. കൂടുതൽ നേതാക്കളുടെ പേരും രാഹുൽ വെളിപ്പെടുത്തുമോ എന്ന സംശയവുമാണ് വാർത്ത സമ്മേളനം പെട്ടെന്ന് റദ്ദാക്കിയതിനു കാരണമെന്നാണ് സൂചന. ഗർഭച്ഛിദ്രത്തിന് വ‍ഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്നുള്‍പ്പെടെ ഭീഷണിപ്പെടുത്തുന്ന രാഹുലിന്റെ ഒാഡിയോ സന്ദേശം പുറത്തുവന്നിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പില്‍ അടക്കം രാഹുല്‍ വിവാദം കോണ്‍ഗ്രസിന് വലിയ തലവേദനയാകും. വയനാട് ദുരിതബാധിതർക്കുള്ള ഫണ്ട് തട്ടിച്ചുവെന്നതടക്കമുള്ള സാമ്പത്തിക ക്രമക്കേട് പരാതികൾ രാഹുലിനെതിരെയുണ്ട്. കോൺഗ്രസുകാർ തന്നെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്.The post രാഹുല് മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണം; വിഷയത്തില് ഇടപെടാനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി appeared first on Kairali News | Kairali News Live.