രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Wait 5 sec.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. ലൈഗിക അതിക്രമം, ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ളതിലാണ് കേസ്. ഡിജിപിയോട് കമ്മീഷൻ റിപ്പോർട്ട് തേടി. തനിക്കെതിരെ എന്തെങ്കിലും തരത്തിൽ പരാതിയോ കേസോ ഉണ്ടോ എന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ മാധ്യമങ്ങളോട് ചോദിച്ചത്. എന്നാൽ അതിനുള്ള ഉത്തരമാണഅ ഇപ്പോൾ ഉയരുന്ന പരാതികൾ. ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നത്. പിന്നാലെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് പദവി രാഹുൽ രാജിവെച്ചിരുന്നു. ട്രാൻസ്ജെൻഡർ യുവതി ഉൾപ്പെടെ രാഹുലിനെതിരെ സമാന ആരോപണമുയർത്തിയിട്ടുണ്ട്.ALSO READ: ഭയന്ന് പിന്മാറി രാഹുൽ മാങ്കൂട്ടത്തിൽ; അവസാന നിമിഷം വാർത്ത സമ്മേളനം റദ്ദാക്കി, നേതാക്കൾ ഇടപെട്ടെന്ന് സൂചനരാഹുലിനെതിരെ നിരവധി യുവതികൾ വെളിപ്പെടുത്തലുമായി എത്തിയ സാഹചര്യത്തിൽ ആയിരുന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചത്. ഇതോടെ എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന ആവശ്യവും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഇതിനിടെ ആണ് വാർത്താസമ്മേളനം രാഹുൽ വിളിച്ചത്. അതേസമയം തന്നെ ഗർഭച്ഛിദ്രത്തിന് വിമ്മതിച്ച പെൺകുട്ടിയെ കൊല്ലുമെന്ന തരത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്ന ഓഡിയോ ക്ലിപ് പുറത്ത് വന്നിരുന്നു. ‘എനിക്ക് തന്നെ കൊല്ലാനാണെങ്കിൽ എത്ര സെക്കൻഡ് വേണമെന്നാ താൻ വിചാരിക്കുന്നേ?’ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പെൺകുട്ടിയോട് പറയുന്നത് പുറത്തെത്തിയ ഓഡിയോ ക്ലിപ്പിൽ കേൾക്കാൻ സാധിക്കും.രാഹുൽ മാങ്കൂട്ടത്തിൽ എന്ന് വ്യക്തി എത്രത്തോളം വലിയ മാലിന്യമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്ന ഓഡിയോ ക്ലിപ്പ്. കുട്ടിയ വളർത്തണമെന്ന പെൺകുട്ടിയുടെ തീരുമാനത്തെ മാനിക്കാതെ രാഹുൽ സംസാരിക്കുന്നത് ഓഡിയോ ക്ലിപ്പിൽ കേൾക്കാൻ സാധിക്കും.ഗർഭച്ഛിദ്രത്തിന് വ‍ഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്നാണ് രാഹുലിന്റെ ഭീഷണി. ടെപംർ തെറ്റുമ്പോൾ എന്തും പറയാനുള്ള ആളല്ല താനെന്ന് പെൺകുട്ടി പറയുന്നുണ്ട്. പറയുന്ന ആദർശം കുറച്ചെങ്കിലും ലൈഫിൽ കൊണ്ടുവരണമെന്ന് പെൺകുട്ടി രാഹുലിനോട് പറയുന്നുണ്ട്. കുഞ്ഞിനെ അന്തസ്സോടെ വളർത്തുമെന്ന് പെൺകുട്ടി പറയുമ്പോൾ അത് ഭ്രാന്താണെന്നും രാഹുൽ പറയുന്നുണ്ട്.ഓഡിയോയുടെ അവസാനഭാഗത്തിൽ എനിക്ക് തന്നെ കൊല്ലാനാണെങ്കിൽ എത്ര സെക്കൻഡ് വേണമെന്നാ താൻ വിചാരിക്കുന്നേ? എന്ന് രാഹുൽ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.ഷാഫി പറമ്പിൽ ലോക്സഭയിലേക്ക് മത്സരിക്കുന്നതിനായി രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന മണ്ഡലത്തിൽ അദ്ദേഹത്തിൻ്റെ നോമിനിയായ രാഹുലിനെ മത്സരിപ്പിക്കുകയായിരുന്നു.നടി റിനി ആന്‍ ജോര്‍ജ്, എഴുത്തുകാരി ഹണി ഭാസ്‌കരന്‍, ട്രാന്‍സ് ജെന്‍ഡര്‍ അവന്തിക അടക്കമുള്ളവര്‍ രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. മാത്രമല്ല, യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖയും പുറത്തുവന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നത്. വി ഡി സതീശനുമായി അടുത്ത ബന്ധമുള്ള നടി റിനിയടക്കമുള്ളവര്‍ കോണ്‍ഗ്രസുമായി ബന്ധം പുലര്‍ത്തുന്നവരാണ്.തദ്ദേശ തെരഞ്ഞെടുപ്പില്‍ അടക്കം രാഹുല്‍ വിവാദം കോണ്‍ഗ്രസിന് വലിയ തലവേദനയാകും. വയനാട് ദുരിതബാധിതർക്കുള്ള ഫണ്ട് തട്ടിച്ചുവെന്നതടക്കമുള്ള സാമ്പത്തിക ക്രമക്കേട് പരാതികൾ രാഹുലിനെതിരെയുണ്ട്. കോൺഗ്രസുകാർ തന്നെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്.The post രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു appeared first on Kairali News | Kairali News Live.