രാഹുലിനെതിരെ വിമര്‍ശനം; ‘ഭാരവാഹികളില്‍ മിക്ക വനിതകള്‍ക്കും മോശം അനുഭവമുണ്ടായി: പിന്താങ്ങുന്ന നേതാക്കന്മാരെ ആലോചിച്ച് ലജ്ജ തോന്നുന്നു’: എറണാകുളം ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്ത്

Wait 5 sec.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്ത്. ജില്ലാ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദസന്ദേശം എത്തിയത്. തനിക്കറിയാവുന്ന രണ്ട് വനിതാ കെ എസ് യു പ്രവര്‍ത്തകര്‍ക്കാണ് രാഹുല്‍ ശബ്ദസന്ദേശം അയച്ചതെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു പോയെന്നും ജില്ലാ സെക്രട്ടറി പറയുന്നു. തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യം ഇല്ല. ന്യായീകരിക്കാന്‍ നമുക്ക് സമയവുമില്ലെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. ജില്ലാ സെക്രട്ടറി ആഷിക് കരോട്ടിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്.Also read –രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണം; രാഹുലിനെ സംരക്ഷിക്കുന്ന വിഡി സതീശനും ഷാഫി പറമ്പിലിനുമെതിരെ അന്വേഷണം വേണം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍ജില്ലാ ഭാരവാഹികളില്‍ 70% പേര്‍ക്കും പരിചയമുള്ള പെണ്‍കുട്ടികള്‍ക്ക് രാഹുലില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ജില്ല വൈസ് പ്രസിഡന്റ് ചെറിയാന്‍ ജോര്‍ജും പറഞ്ഞു. ഇത്ര വൃത്തികെട്ടവനെ എന്തിനാണ് നമ്മള്‍ ചുമക്കുന്നത്. രാഹുലിനെ പിന്താങ്ങുന്ന നേതാക്കന്മാരെ ആലോചിച്ച് ലജ്ജ തോന്നുന്നുവെന്നും വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശത്തില്‍ പറയുന്നു. വിമര്‍ശനം വന്നതിനു പിന്നാലെ ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലി ആക്കി.The post രാഹുലിനെതിരെ വിമര്‍ശനം; ‘ഭാരവാഹികളില്‍ മിക്ക വനിതകള്‍ക്കും മോശം അനുഭവമുണ്ടായി: പിന്താങ്ങുന്ന നേതാക്കന്മാരെ ആലോചിച്ച് ലജ്ജ തോന്നുന്നു’: എറണാകുളം ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്ത് appeared first on Kairali News | Kairali News Live.