ജങ്ക് ഫുഡും മധുരവും ഒഴിവാക്കി; കംപ്ലീറ്റ് ഡയറ്റ് എടുത്തു; എന്നിട്ടും ഭാരം കൂടുന്നുവോ; ഇതാണ് കാരണം

Wait 5 sec.

ആരോഗ്യം മികച്ചതാക്കാൻ ഭക്ഷണ രീതിയിൽ മാറ്റങ്ങൾ പരീക്ഷിക്കാറുള്ളവരാണ് നമ്മൾ. ഭാരം കുറയ്ക്കുന്നത്തിനും കൂട്ടുന്നതിനുമൊക്കെയായി നിരവധി പരീക്ഷണങ്ങൾ ഭക്ഷണരീതിയിൽ നമ്മൾ ചെയ്യാറുണ്ട്. പല ഡയറ്റുകളും പിന്തുടരാറുമുണ്ട്. എന്നാൽ എന്ത് ചെയ്തിട്ടും ചിലത് അങ്ങ് ഏൽക്കാറില്ല.ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കിടയിലാണ് കൂടുതലായും നമ്മൾ ഇത്തരം പരാതികൾ കൂടുതലായി കേൾക്കാറുള്ളത്. ഭക്ഷണം കഴിക്കുന്നത് കുറച്ചിട്ടും ജങ്ക് ഫുഡും മധുരവും ഒഴിവാക്കിയിട്ടും ഭാരം കൂടുന്നതല്ലാതെ കുറയുന്നില്ല എന്ന പലരും പറയുന്നത് കേൾക്കാറുണ്ട്. എന്നാൽ ഇതിന് ചില കാരണങ്ങളുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജീവിതശൈലിയിലുണ്ടാകുന്ന മാറ്റം, ശാരീരികാവസ്ഥകളിലെ മാറ്റങ്ങള്‍ തുടങ്ങി ഭാരം വര്‍ധിക്കുന്നതിന് കാരണങ്ങള്‍ പലതാവാം. ഇവയിൽ പ്രധാനപ്പെട്ടവ ഏതാണെന്ന് നോക്കാം.ALSO READ: നിങ്ങള്‍ക്ക് യുവത്വം നിലനിര്‍ത്തേണ്ടേ? ഈ ആന്റി- ഏജിംഗ് പാനീയങ്ങള്‍ ശീലിക്കൂ…ഇതിൽ പ്രധാനപ്പെട്ടത് ഉറക്കമില്ലായ്മയാണ്. ഉറക്കം ശരീരഭാരത്തെ സ്വാധീനിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നല്ല ഉറക്കം കിട്ടിയില്ലെങ്കില്‍ അത് ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാവുകായും വിശപ്പിനെ ബാധിക്കുകായും ചെയ്യും. ഇത് കൂടുതല്‍ കാലറിയുള്ള ഭക്ഷണം കഴിക്കാനുള്ള അമിതമായ താല്പര്യം നമ്മളിൽ ഉണ്ടാക്കിയെടുക്കും. ഇത് സ്വാഭാവികമായും ഭാരക്കൂടുതലിലേക്ക് നയിക്കുംമറ്റൊന്നാണ് ദഹനത്തെ ഉണ്ടാകുന്ന പ്രശ്നങ്ങൾ. മലബന്ധം, വയറുവീര്‍ക്കല്‍, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെല്ലെയാവുക തുടങ്ങി ദഹനത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഭാരക്കൂടുതലിലേക്ക് നയിക്കുമെന്നാണ് കണ്ടെത്തൽ. ഫൈബര്‍ സമ്പുഷ്ടമായ ഭക്ഷണം, ചിട്ടയായ വ്യായാമം എന്നിവയിലൂടെ ദഹനം മെച്ചപ്പെടുത്താം.ALSO READ: ചെവിയിൽ ഒന്നുമിട്ട് തോണ്ടരുതേ..; ചെവിക്കായം സുരക്ഷിതമായി നീക്കാൻ ഇതാ മാർഗങ്ങൾകൂടാതെ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് ഭാരം കൂടുന്നതിന് കാരണമാകും. സ്ത്രീകളില്‍ പ്രത്യേകിച്ചും. വിശപ്പ് നില്‍ക്കുന്നതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിലേക്ക് ഇത് നയിക്കുകയും ഭാരം കൂടുന്നതിന് കാരണമാവുകയും ചെയ്യും.പിസിഓഎസ് ആണ് ഭാരം കൂടുന്നതിനുള്ള മറ്റൊരു കാരണം. പിസിഓഎസ് അഥവാ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഹോര്‍മോണല്‍ ഡിസോര്‍ഡറാണ്. ഇതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ഭാരം കൂടുന്നത്. പ്രത്യേകിച്ച് വയര്‍ ഉണ്ടാകുന്നത്.കൂടാതെ വൃക്ക, കരൾ , ഹൃദയ സംബന്ധമായ രോഗങ്ങൾ ഒക്കെ ഉണ്ടാകുന്നത് വണ്ണം കൂടാൻ കാരണമാകും.The post ജങ്ക് ഫുഡും മധുരവും ഒഴിവാക്കി; കംപ്ലീറ്റ് ഡയറ്റ് എടുത്തു; എന്നിട്ടും ഭാരം കൂടുന്നുവോ; ഇതാണ് കാരണം appeared first on Kairali News | Kairali News Live.