മല്ലപ്പള്ളി | ഓണം വിപണി ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന ചാരായവും കോടയും എക്‌സൈസ് പിടികൂടി. മല്ലപ്പള്ളി കോട്ടാങ്ങല്‍ കിടാരക്കുഴി മുറി മാവോലിക്കല്‍ വാരിക്കാട്ട് വീട്ടില്‍ ശിവദാസന്‍ പിള്ള യുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 40 ലിറ്റര്‍ ചാരായവും 500 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളുമാണ് പിടിച്ചെടുത്ത്. ശിവദാസന്‍ പിള്ളയെ പ്രതിയാക്കി എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു.റാന്നി റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജികുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അലക്‌സാണ്ടര്‍ പി ജേക്കബ്, പ്രിവറ്റീവ് ഓഫിസര്‍ ബിനു രാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജീഷ് ആര്‍, രതീഷ്, പ്രകാശ്, അതില്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഭാഗ്യലക്ഷ്മി, ഡ്രൈവര്‍ സുരേഷ് കുമാര്‍ റൈഡിന് പങ്കെടുത്തു.