തിരുവനന്തപുരം മെഡി. കോളജില്‍ എസ് വൈ എസ് ഉച്ചക്കഞ്ഞി വിതരണം തുടങ്ങി

Wait 5 sec.

തിരുവനന്തപുരം | എസ് വൈ എസ് സാന്ത്വനം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്, റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍, ശ്രീ ചിത്ര മെഡിക്കല്‍ സെന്റര്‍, ശ്രീ അവിട്ടം തിരുന്നാള്‍ എന്നീ ആശുപ്രതികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുക്കാര്‍ക്കുമായി ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 11നാണ് കഞ്ഞി വിതരണം നടത്തുക.മെഡിക്കല്‍ കോളജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. സി പി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി പി സാലിഹ് വലപ്പാട് മുഖ്യപ്രഭാഷണം നടത്തി.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍, നേമം സിദ്ദീഖ് സഖാഫി, ഹാഷിം ഹാജി ആലംകോട് , സിദ്ദീഖ് സഖാഫി ബീമാപള്ളി , സനൂജ് വഴിമുക്ക്, ഷിബിന്‍ വള്ളക്കടവ്, സുലൈമാന്‍ സഖാഫി വിഴിഞ്ഞം, ഇബ്രാഹീം കൊടുവേരി, നസീര്‍ കുമാരപുരം, നിയാസ് സഖാഫി, ഹുസൈന്‍ മദനി, ഫളല്‍ സഖാഫി, നവാസ് പള്ളിപ്പുറം, അന്‍വര്‍ മംഗലപുരം ഹര്‍ഷാദ് സംബന്ധിച്ചു.തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി പി ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് ആദ്യമായി പദ്ധതി തുടക്കം കുറിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.