കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളിലേക്ക് നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയില്‍ എസ്എഫ്ഐ സമഗ്ര വിജയം നേടി. 18 കോളേജുകളില്‍ 11 ലും എസ് എസ് ഐ മിന്നും വിജയം നേടി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജ് UDSF ല്‍ നിന്നും എസ്എഫ്ഐ തിരിച്ചുപിടിച്ചു.മുന്നാട് പീപ്പിള്‍സ് കോളേജ്, പി കെ രാജന്‍ മെമ്മോറിയല്‍ ക്യാമ്പസ്, സെന്റ് പയസ് കോളേജ് എന്നീ കോളേജുകളില്‍ മുഴുവന്‍ സീറ്റും നേടി എസ്എഫ്ഐ അധികാരത്തില്‍ വന്നു. നെഹ്റു ആര്‍ട്സ് & സയന്‍സ് കോളേജില്‍ 25 ല്‍ 22 ഉം ഉദുമ ഗവണ്‍മെന്റ് കോളേജില്‍ 15 ല്‍ 11 ഉം മഞ്ചേശ്വരം ലോ കോളേജില്‍ 11 ല്‍ 6 സീറ്റും കരസ്ഥമാക്കി യൂണിയന്‍ നേടി.Also read – പൊതു വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തം; 1800 കേന്ദ്രങ്ങളില്‍ സഹകരണ വിപണി നടത്തും: മുഖ്യമന്ത്രിഎളേരി ഇകെ നായനാര്‍ കോളേജ്, ചീമേനി ആര്‍ട്സ് & സയന്‍സ് കോളേജ്, മടിക്കൈ IHRD, കരിന്തളം ഗവണ്‍മെന്റ് കോളേജ് എന്നീ കോളേജുകളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ തന്നെ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചിരുന്നു. സികെ നായര്‍ കോളേജ്, അംബേദ്കര്‍ കോളേജ്, കുമ്പള IHRD എന്നിവിടങ്ങളിലും യൂണിയനില്‍ പ്രതിനിധ്യം ഉറപ്പാക്കി.The post കണ്ണൂര് യൂണിവേഴ്സിറ്റി കോളേജ് യൂണിയന് തെരഞ്ഞെടുപ്പ്; കാസര്ഗോഡ് ജില്ലയില് എസ്എഫ്ഐ തരംഗം appeared first on Kairali News | Kairali News Live.