കേരള ക്രിക്കറ്റ് ലീഗിലെ സൂപ്പര്‍ ത്രില്ലര്‍ മാച്ചില്‍ സഞ്ജു സാംസൺ ഉപനായകനായ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 5 വിക്കറ്റിന് തോല്‍പ്പിച്ചു തൃശൂര്‍ ടൈറ്റാന്‍സിന് വിജയം. നാല് മത്സരങ്ങളില്‍ തൃശൂരിന്റെ മൂന്നാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഉപനായകനായ സഞ്ജു സാംസണ്‍ വെടിക്കെട്ട് പ്രകടനത്തിലൂടെ അര്‍ദ്ധ സെഞ്ച്വറി മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ടൈറ്റന്‍സ് അവസാന പന്തിലെ ബൗണ്ടറിയിലൂടെ വിജയ റണ്‍സ് നേടുകയായിരുന്നു. Also read – ഓൺലൈൻ ഗെയിമിംഗ് ബിൽ; ഇന്ത്യൻ ക്രിക്കറ്റ് ടീം സ്പോണ്‍സര്‍ സ്ഥാനത്ത് നിന്ന് പിന്മാറി ഡ്രീം 11അഹമ്മദ് ഇമ്രാന്‍ 40 പന്തില്‍ നാല് സിക്സറുകളും ഏഴ് ഫോറുകളും സഹിതം 72 റണ്‍സ് നേടി. തൃശൂരിനായി അജ്നാസ് ഹാട്രിക് വിക്കറ്റ് നേടി. സിജോമോന്‍ 23 പന്തില്‍ 42 റണ്‍സും അര്‍ജുന്‍ 16 പന്തില്‍ 31 റണ്‍സും നേടിയതാണ് നിര്‍ണായകമായത്.കഴിഞ്ഞ ദിവസം ഏരീസ് കൊല്ലം സെയ്ലേഴ്സിനെതിരേ സീസണിലെ അതിവേഗ സെഞ്ചുറി സഞ്ജു സാംസൺ തികച്ചിരുന്നു.The post കേരള ക്രിക്കറ്റ് ലീഗ്; തൃശൂര് ടൈറ്റന്സിന് ജയം: കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീഴ്ത്തിയത് 5 വിക്കറ്റിന് appeared first on Kairali News | Kairali News Live.