ബിരുദ, ബിരുദാനന്തര പാഠപുസ്തകങ്ങളെ കാവിവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്യമൊട്ടാകെ വലിയ വിമർശനം ഉയരുന്നു. വിദ്യാഭ്യാസത്തെ സംസ്കാരവുമായും ഇന്ത്യൻ വിജ്ഞാന പാരമ്പര്യവുമായും യു ജി സി യുടെ ശ്രമത്തെയാണ് വ്യാപകമായി വിമർശിക്കുന്നത്. പുതുക്കിയ യുജിസി സിലബസിന്റെ കരട് പ്രസിദ്ധീകരിച്ചു.പുതുക്കിയ യുജിസി സിലബസിൽ, ഗണിതശാസ്ത്ര പാഠ്യപദ്ധതി ക്ഷേത്ര വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായും, രസതന്ത്രത്തിൽ സരസ്വതി വന്ദനം ഉൾപ്പെടുത്തിയുമാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഇത് വലിയ വിവാദങ്ങൾക്കാണ് വഴി ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ കാവിവത്കരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു.യുജിസിയുടെ പുതിയ സിലബസ് പ്രകാരം വി.ഡി. സവർക്കറുടെ “ഇന്ത്യൻ സ്വാതന്ത്ര്യ യുദ്ധം” എന്ന പുസ്തകം ചരിത്ര പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുന്നു.പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് പഠന ഫലത്തെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതി ചട്ടക്കൂട് (LOCF) അടിസ്ഥാനമാക്കിയാണ് പുതിയ കരട് തയ്യാറാക്കിയിരിക്കുന്നത്. പുസ്തകങ്ങൾക്കപ്പുറം ഫീൽഡ് ഗവേഷണം, ലാബ് വർക്ക്, അസൈൻമെന്റുകൾ എന്നിവ ഉൾപ്പെടെ വിദ്യാഭ്യാസത്തെ പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം എന്ന് യു ജി സി വ്യക്തമാക്കുന്നു.Also read: മഹാരാഷ്ട്രയിൽ നീറ്റ് പി ജിയിൽ ഒന്നാം റാങ്ക് നേടി മലയാളിപുതിയ യുജിസി സിലബസ് :ഗണിതശാസ്ത്രം: ക്ഷേത്ര വാസ്തുവിദ്യ, യന്ത്രം, ഇന്ത്യൻ ഗണിത, വാസ്തുവിദ്യാ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മണ്ഡല ജ്യാമിതി പഠനങ്ങൾ.രസതന്ത്രം: സരസ്വതി വന്ദനവും പരമ്പരാഗതമായി ഉപയോഗിക്കുന്ന ആയുർവേദ പാനീയങ്ങളും.കൊമേഴ്‌സ്: കൗടില്യന്റെ അർത്ഥശാസ്ത്രത്തെയും ‘രാമരാജ്യ’ത്തെയും ബന്ധിപ്പിച്ചുകൊണ്ട് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ)യിലേക്കുള്ള പരാമർശങ്ങൾ.നരവംശശാസ്ത്രം: ചരകൻ, സുശ്രുതൻ തുടങ്ങിയ പുരാതന പണ്ഡിതരുടെ ചിന്തകൾ ഉൾപ്പെടുത്തൽ.ചരിത്രം: വി.ഡി. സവർക്കറുടെ “ഇന്ത്യൻ സ്വാതന്ത്ര്യസമരം” സിലബസിൽ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുന്നു.The post രസതന്ത്രത്തിൽ സരസ്വതി വന്ദനം, ചരിത്രത്തിൽ സവർക്കറുടെ പുസ്തകം; യു ജി സി സിലബസിൽ വിവാദം രൂക്ഷം appeared first on Kairali News | Kairali News Live.