ദില്ലി സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയ്ക്ക് കേരളത്തിന്റെ ഓണസമ്മാനം കൈമാറി കേരള സ്പീക്കര്‍ എ എന്‍ ഷംസീര്‍

Wait 5 sec.

ദില്ലി സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയ്ക്ക് കേരള നിയമസഭയുടെ ഓണസമ്മാനം കൈമാറി കേരള സ്പീക്കര്‍ എ എന്‍ ഷംസീര്‍. ‘തന്റെ മകളുടെ ഭര്‍ത്താവ് കേരളത്തില്‍ നിന്നാണെന്നും കേരളവുമായി അത്തരത്തില്‍ അടുപ്പം ഉണ്ടെന്നും ഓണത്തെ കുറിച്ച് നന്നായി അറിയാമെന്നും’ വിജേന്ദര്‍ ഗുപ്ത പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സ്പീക്കറായ വിത്തൽഭായി പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടതിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ സ്പീക്കര്‍മാരുടെ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഈ കോൺഫറൻസിനിടെയാണ് കേരള സ്പീക്കര്‍ എ എന്‍ ഷംസീര്‍ ദില്ലി സ്പീക്കര്‍ക്ക് ഓണ സമ്മാനം കൈമാറിയത്. ആൾ ഇന്ത്യ സ്പീക്കേഴ്‌സ് കോൺഫറൻസ് എന്ന പേരിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. Also read – മാങ്കൂട്ടത്തിലിന്റെ കേസ് വഴിതിരിച്ചുവിടാന്‍ NH66ന്റെ പ്രവൃത്തി നീട്ടിക്കൊണ്ട് പോകാന്‍ ശ്രമം; ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും: സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്സമ്മേളനത്തില്‍ കേരളാ സ്പീക്കറോടൊപ്പം നിയമസഭാ സെക്രട്ടറി ഡോ. എന്‍. കൃഷ്ണ കുമാര്‍, സ്പീക്കറുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ മുഹമ്മലി പി, അര്‍ജുന്‍ എസ്. കുമാര്‍ എന്നിവരും പങ്കെടുത്തു.The post ദില്ലി സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയ്ക്ക് കേരളത്തിന്റെ ഓണസമ്മാനം കൈമാറി കേരള സ്പീക്കര്‍ എ എന്‍ ഷംസീര്‍ appeared first on Kairali News | Kairali News Live.