ഓണസദ്യയിൽ പ്രധാനി; ആലപ്പുഴ സ്റ്റൈലിൽ ഇഞ്ചിക്കറി വെച്ചാലോ ?

Wait 5 sec.

ഓണം ഇതാ പടിക്കൽ എത്തിക്കഴിഞ്ഞു. ഓണാഘോഷങ്ങൾ എല്ലായിടത്തും തുടങ്ങി. പുതിയ വസ്ത്രങ്ങൾ ഇട്ട് പൂക്കളമിട്ട് ഓണത്തിനെ വരവേൽക്കാൻ ഇറങ്ങുകയാണ്. ഇതിപ്പോൾ പൂക്കളം മാത്രമല്ല, സദ്യയാണ് പ്രധാനം. അതിൽ പല കറികൾക്കും പല സ്ഥലങ്ങളിൽ പല രുചിയാണ്. ഇന്ന് ഒരു ആലപ്പുഴ സ്റ്റൈൽ ഇഞ്ചിക്കറി ആവാം അല്ലേ ?അവശ്യ ചേരുവകൾഇഞ്ചി- 200 ഗ്രാംചുവന്നുള്ളി- 200 ഗ്രാംപച്ചമുളക്- 4വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺകടുക്- 1 ടീസ്പൂൺവറ്റൽമുളക്- 4കറിവേപ്പില- ആവശ്യത്തിന്മുളകുപൊടി- 1 ടീസ്പൂൺമഞ്ഞൾ പൊടി- 1 ടീസ്പൂൺഉലുവപ്പൊടി- 2 ടീസ്പൂൺകായം- 2 നുള്ള്പുളി- 1 നെല്ലിക്ക വലിപ്പത്തിൽവെള്ളം- ആവശ്യത്തിന്ശർക്കര- ചെറിയ ഒരു കഷ്ണംഉപ്പ്- ആവശ്യത്തിന്ALSO READ: കുക്കറിൽ രുചികരമായ നെയ്യ് ചോറ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാംതയ്യാറാക്കുന്ന വിധംരു പാത്രം അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേയ്ക്ക് 200 ഗ്രാം ഇഞ്ചി വട്ടത്തിൽ ചെറുതായി അരിഞ്ഞതു ചേർത്ത് വേവിക്കാം. ഇതിലേയ്ക്ക് 200 ഗ്രാം ചുവന്നുള്ളി അരിഞ്ഞതും, മൂന്ന് പച്ചമുളക് അരിഞ്ഞതും ചേർത്തിളക്കാം. ബ്രൗൺ നിറമായി വരുമ്പോൾ ഇവ മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റാം.ഇഞ്ചി വറുത്ത അതേ എണ്ണയിലേയ്ക്ക് കടുക്, വറ്റൽമുളക്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് വറുക്കാം.ഇതിലേക്ക് മുളുകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായം എന്നിവ ചേർത്തിളക്കാം.ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി വെള്ളത്തിൽ കുതിർത്തതും, ഒന്നര ടീസ്പൂൺ ശർക്കര പൊടിച്ചതും, ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാം. ഇതിലേയ്ക്ക് വറുത്തു വെച്ചിരിക്കുന്ന ഇഞ്ചിയും ചുവന്നുള്ളിയും അരച്ചു ചേർക്കുക. ശേഷം അടുപ്പിൽ നിന്നും മാറ്റാം.The post ഓണസദ്യയിൽ പ്രധാനി; ആലപ്പുഴ സ്റ്റൈലിൽ ഇഞ്ചിക്കറി വെച്ചാലോ ? appeared first on Kairali News | Kairali News Live.