എഷ്യാ കപ്പിന് ടീം ഇന്ത്യയ്ക്ക് ജേഴ്‌സി സ്‌പോൺസർ ഉണ്ടാകുമോ? ഡ്രീം11 വിലക്ക്, പ്രതികരിച്ച് ബിസിസിഐ

Wait 5 sec.

സെപ്റ്റംബർ 9 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന് ജേഴ്‌സി സ്‌പോൺസർ ഉണ്ടാകുമോ? ഡ്രീം11ആണ് ഇന്ത്യയുടെ ജേഴ്‌സി സ്‌പോൺസർ. എന്നാൽ ഓൺലൈൻ ഗെയിമിങ്ങ് പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ബിൽ പാർലമെന്റിൽ പാസായതോടെയാണ് പ്രശ്നം ആരംഭിച്ചത്.പുതിയ നിയമം ഡ്രീം 11 പോലുള്ള എല്ലാത്തരം ഓൺലൈൻ ഫാന്റസി സ്പോർടുസുകൾക്കും വിലക്കേർപ്പെടുത്തന്നതാണ്. 2023 ജൂലൈ മുതൽ ഇന്ത്യൻ ടീമിന്റെ സ്പോൺസറാണ് ഡ്രീം 11. മൂന്ന് വർഷത്തേക്കാണ് ഡ്രീം 11വുമായിട്ടുള്ള ബിസിസിഐയുടെ കരാർ. ഡ്രീം 11 യുമായുള്ള സഹകരണത്തെ പറ്റി ബിസിസിഐ ബോർഡ് സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു.Also Read: അക്രമോ വഖാർ യൂനിസോ അല്ല ഇന്ത്യയുടെ വന്മതിൽ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടിയ ബോളർ: വെളിപ്പെടുത്തി രാഹുൽ ദ്രാവിഡ്“അനുവദനീയമല്ലെങ്കിൽ ഞങ്ങൾ ഒന്നും ചെയ്യില്ല. കേന്ദ്രസർക്കാർ രൂപപ്പെടുത്തുന്ന രാജ്യത്തിന്റെ എല്ലാ നയങ്ങളും ബിസിസിഐ പിന്തുടരും,” എന്നാണ് വിഷയത്തിൽ സൈകിയ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞത്.പുതിയ നിയമം പാസായതോടെ “ക്യാഷ് ഗെയിമുകളും മത്സരങ്ങളും നിർത്തിവച്ചിരിക്കുന്നു” എന്ന് ഡ്രീം 11 വെള്ളിയാഴ്ച ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.The post എഷ്യാ കപ്പിന് ടീം ഇന്ത്യയ്ക്ക് ജേഴ്‌സി സ്‌പോൺസർ ഉണ്ടാകുമോ? ഡ്രീം11 വിലക്ക്, പ്രതികരിച്ച് ബിസിസിഐ appeared first on Kairali News | Kairali News Live.