വി ഡി സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന് ഡോക്ടര്‍ പി സരിന്‍. കെപിസിസി പ്രസിഡണ്ടിനെ കളിപ്പാവയാക്കിവെച്ച് അധികാരം കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്കുണ്ടാകുന്ന അനിവാര്യമായ പതനമാണിതെന്നും സരിന്‍ പറഞ്ഞു.രാഹുലിന്റെ രാജി രണ്ടാമത്തെ കാര്യമാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കൂടുതല്‍ പരാതികളും തെളിവുകളും ഇനിയും പുറത്തുവരുമെന്നും പി സരിന്‍ കൂട്ടിച്ചേര്‍ത്തു.Also read – പ്രതിഷേധമിരമ്പി; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് എംഎൽഎ ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച്രാഹുലിനെ യൂത്ത്കോൺഗ്രസ് അധ്യക്ഷനാക്കിയതും പാലക്കാട്ടെ സ്ഥാനാർത്ഥിയാക്കിയതും ഷാഫിയായിരുന്നു. എന്തിൻ്റെ യോഗ്യതയിലാണ് രാഹുലിന് സ്ഥാനമാനങ്ങൾ നൽകിയതെന്ന് ഷാഫിയും പ്രതിപക്ഷ നേതാവും വ്യക്തമാക്കണമെന്ന് ഡോക്ടർ പി സരിൻ നേരത്തെ പറഞ്ഞിരുന്നു.കോൺഗ്രസുകാരുടെ എതിർപ്പുകൾ മറികടന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് ഷാഫി പറമ്പിൽ സ്ഥാനാർത്ഥിയാക്കി കൊണ്ടുവന്നത്. രാഹുലിന്റെ ഇടപാടുകളെക്കുറിച്ചെല്ലാം ഷാഫിക്കു അറിവുണ്ടായിരുന്നു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഷാഫിയോടും രാഹുലിനോടും എതിർപ്പുള്ളവരാണ് പാലക്കാട്ടെ കോൺഗ്രസുകാരിൽ ഭൂരിഭാഗവുമെന്നും സരിൻ പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതികളടക്കം ഗുരുതര വെളിപ്പെടുത്തലുകൾ പുറത്തു വന്നതിന് പിന്നാലെ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്.The post വി ഡി സതീശന് പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം; രാഹുല് മാങ്കൂട്ടത്തിലിനെതിരെ കൂടുതല് പരാതികളും തെളിവുകളും ഇനിയും പുറത്തുവരും: പി സരിന് appeared first on Kairali News | Kairali News Live.