‘എല്ലാ അവസാനങ്ങൾക്കും പുതിയ തുടക്കമുണ്ടാകും’; ഐപിഎല്ലിൽ നിന്ന് വിരമിച്ച് സ്പിൻ ഇതിഹാസം ആർ അശ്വിൻ

Wait 5 sec.

ഇന്ത്യയുടെ സ്പിൻ ഇതിഹാസം ആർ അശ്വിൻ ഐപിഎൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ചെന്നൈ സൂപ്പർ കിങ്സ് താരമായ അശ്വിൻ ഒരു പതിറ്റാണ്ടിലേറെ നീണ്ട ഐപിഎൽ കരിയറിനോടാണ് അപ്രതീക്ഷിതമായി വിട ചൊല്ലിയത്. ക‍ഴിഞ്ഞ വർഷമാണ് അശ്വിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.എല്ലാ അവസാനങ്ങൾക്കും പുതിയ തുടക്കമുണ്ടാകുമെന്നാണ് പറയുന്നത്. ഐപിഎല്ലിൽ എന്‍റെ സമയം ഇന്ന് അവസാനിക്കുന്നു. പക്ഷെ വിവിധ ലീഗുകളിലേക്കുള്ള തുടക്കവും ഇതാണ്. വിശേഷങ്ങൾ പങ്കുവെച്ച തുടങ്ങിയ എക്സ് കുറിപ്പിലൂടെ ആർ അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത് ഇങ്ങനെ. രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും ക‍ഴിഞ്ഞ വർഷമാണ് അശ്വിൻ വിരമിച്ചത്.ALSO READ: ലോക ചെസ് ചാമ്പ്യൻഷിപ്പ് 2025: ആതിഥേയത്വം വഹിക്കാനൊരുങ്ങി ഗോവഅതിനിടെയാണ് ഐപിഎല്ലിൽ നിന്നും അപ്രതീക്ഷിത വിരമിക്കൽ അശ്വിൻ പ്രഖ്യാപിച്ചത്. ചെന്നൈ സൂപ്പർ കിങ്സ് ഈ സീസണിൽ അശ്വിനെ കൈമാറുമെന്ന അഭ്യൂഹം നില നിൽക്കുന്നതിനിടെയാണ് അശ്വിൻ ഐപിഎല്ലിൽ നിന്നും വിരമിക്കുന്നത്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാം സ്ഥാനക്കാരനാണ് ആർ അശ്വിൻ. 2009 ൽ ചെന്നൈ സൂപ്പർ കിങ്സിലാണ് അശ്വിന്‍ ഐപിഎൽ കരിയർ ആരംഭിച്ചത്. പഞ്ചാബ് കിങ്സ് , ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കായും ക്രീസിലിറങ്ങി. 9.75 കോടി രൂപക്കാണ് പുതിയ സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് അശ്വിനെ മെഗാ ലേലത്തിൽ വാങ്ങിയത്. അശ്വിന്‍റെ സ്പിൻ മായാജാലം ഇനി ഐപിഎൽ ക്രിക്കറ്റിൽ നിന്നും അപ്രത്യക്ഷമാകുന്നു.The post ‘എല്ലാ അവസാനങ്ങൾക്കും പുതിയ തുടക്കമുണ്ടാകും’; ഐപിഎല്ലിൽ നിന്ന് വിരമിച്ച് സ്പിൻ ഇതിഹാസം ആർ അശ്വിൻ appeared first on Kairali News | Kairali News Live.