രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് ക്രിമിനല്‍ രീതിയാണെന്നും രാഹുല്‍ എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നാണ് പൊതു ജനാഭിപ്രായമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൗരവകരമായ വിഷയമാണിത്. ഒന്നിലധികം സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാന്യതയും അതിന്റേതായ ധാര്‍മികതയും ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഇതുവരെ കേള്‍ക്കാത്ത കാര്യങ്ങളാണ് കേള്‍ക്കുന്നത്. പ്രതിപക്ഷനേതാവ് വിഡി സതീശന്റേത് നിലതെറ്റിയ പ്രതികരണമാണ്. വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പ്രതിപക്ഷ നേതാവ് എന്നത്. അദ്ദേഹത്തിന്റെ പ്രതികരണം സമൂഹം നല്ല രീതിയില്‍ ശ്രദ്ധിക്കും. തെറ്റായ രീതിയില്‍ പ്രൊമോട്ട് ചെയ്യുന്നതിന് വേണ്ടി ചില നേതാക്കള്‍ തന്നെ ശ്രമിച്ചു. അതിന്റെ ഭാഗമായാണ് ഇത്രയും ആരോപണം ഉയര്‍ന്നത്. എന്നിട്ടും അയാളെ സംരക്ഷിക്കാന്‍ തയ്യാറാവുന്ന നിലയാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവിനെ പോലെ ഒരു വ്യക്തിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണിത്. കോണ്‍ഗ്രസിനകത്ത് ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നുംമുഖ്യമന്ത്രി പറഞ്ഞു. Also read – മലയോര ജനതക്ക് കൊടുത്ത തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി പിണറായി സർക്കാർ; ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭാ അംഗീകാരംഅതേസമയം പരാതി നല്‍കുന്നതിന് ആര്‍ക്കും ആശങ്ക ഉണ്ടാകേണ്ടതില്ല. നിയമപരമായ നടപടി പൊലീസ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.The post ‘രാഹുല് മാങ്കൂട്ടത്തിലിന്റേത് ക്രിമിനല് രീതി; എംഎല്എ സ്ഥാനത്ത് ഇരിക്കാന് യോഗ്യനല്ലെന്ന് പൊതുജനാഭിപ്രായം’; വിഡി സതീശന്റേത് നിലതെറ്റിയ പ്രതികരണമെന്നും മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.