കേന്ദ്രസര്‍ക്കാര്‍ ജി എസ് ടി സമ്പ്രദായത്തില്‍ നടപ്പാക്കുന്ന പരിഷ്കരണത്തില്‍ സംസ്ഥാനത്തിന് വലിയ ആശങ്കയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിട്ടുണ്ട്. GST കൗണ്‍സില്‍ യോഗം ഉടനെ ചേരുന്നുണ്ട്. 50:50 എന്ന അനുപാതം കേരളത്തിന്റെ വരുമാനം കുറയുന്നതിന് ഇടയാക്കും. സംസ്ഥാനങ്ങളുടെ ആശങ്കകള്‍ കേന്ദ്രം പരിഹരിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങള്‍ക്കുള്ള വരുമാന നഷ്ടം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കും സംസ്ഥാനങ്ങള്‍ക്ക് മതിയായ നഷ്ട പരിഹാരം ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.Also read – ‘രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് ക്രിമിനല്‍ രീതി; എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് പൊതുജനാഭിപ്രായം’; വിഡി സതീശന്റേത് നിലതെറ്റിയ പ്രതികരണമെന്നും മുഖ്യമന്ത്രിഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം കൂടിയാണ് ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ യാഥാര്‍ത്ഥ്യമാകുന്നത്.വിവിധ തലത്തിലെ യോഗങ്ങള്‍ക്ക് ശേഷമാണ് ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയത്. പതിവ് ലഭിച്ച ഭൂമിയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വക മാറ്റിയുള്ള വിനിയോഗം ക്രമീകരിക്കും.The post കേന്ദ്രസര്ക്കാര് ജിഎസ്ടിയില് നിലപാട് തിരുത്തണം; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.