ആഗോള അയ്യപ്പ സംഗമത്തിനെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയമായി കാണേണ്ടെന്നും ആരാധനയുടെ ഭാഗമായി അയ്യപ്പ സംഗമം നടക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ശബരിമല ജാതിമത വ്യവസ്ഥകൾക്ക് അതീതമായ സ്ഥലം ആണ്. മതമൈത്രി ഉൾക്കൊള്ളുന്ന സ്ഥലം. ലക്ഷക്കണക്കിനുപേർ എത്തിച്ചേരുന്ന സ്ഥലം. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിൽ എല്ലാവർക്കും താല്പര്യമാണ്. കേരളത്തിന് പുറത്തുള്ളവർക്കും താല്പര്യമാണ്. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല, സർക്കാരിന്റെ പരിപാടി അല്ല. ദേവസ്വം ബോർഡിൻറെ പരിപാടിയാണ്. നല്ല നിലയ്ക്ക് ആ പരിപാടി നടക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.ALSO READ: സര്‍ക്കാര്‍ ഒപ്പമുണ്ട്; പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണക്കിറ്റ്: ഖാദി തൊഴിലാളികളുടെ ഉത്സവ ബത്ത 250 രൂപയായി വര്‍ധിപ്പിച്ചുഎന്നാല്‍ വിരട്ടല്‍ കൊണ്ടൊന്നും പുറപ്പെടേണ്ടെന്നും അതുകൊണ്ട് പരിപാടി നടക്കാതിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന് കേരളത്തിന്റെ ശരിയായ നില അറിയാത്തതുകൊണ്ടാണ്. അതുകൊണ്ടാണ് വിരട്ടുന്ന രീതിയില്‍ സംസാരിച്ചതെന്ന് തോന്നുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പ സംഗമം നടക്കട്ടെ. അയ്യപ്പന്റെ ആളുകള്‍ എത്തട്ടെ. അതിന് ആവശ്യമായ സഹായവും പിന്തുണയും നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല കേസുകളുടെ കാര്യത്തിൽ സർക്കാർ നേരത്തെ തന്നെ നിലപാട് എടുത്തിട്ടുണ്ട്. അക്രമസംഭവങ്ങൾ ഒഴികെയുള്ള കേസുകളെല്ലാം പിൻവലിക്കുമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. The post ‘വിരട്ടൽ കൊണ്ടൊന്നും പുറപ്പെടേണ്ട, അതുകൊണ്ടൊന്നും പരിപാടി നടക്കാതിരിക്കില്ല’; ആഗോള അയ്യപ്പ സംഗമത്തിനെതിരെയുള്ള വിമർശനങ്ങളിൽ മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.