സൂപ്പർഹീറോകള്‍ കഥപാത്രങ്ങളായി വരുന്ന സിനിമകള്‍ ഇന്ത്യക്കാര്‍ക്ക് എപ്പോ‍ഴും കാണാൻ ഇഷ്ടമാണ്. അതിനാല്‍ പല വാഹന നിര്‍മ്മാതാക്കളും വ്യത്യസ്തമായ പതിപ്പുകള്‍ കൊണ്ടുവരുന്നു. അത്തരത്തിലുള്ള ഒരു പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ്. എല്ലാവരുടെയും ഇഷ്ട സൂപ്പര്‍ ഹീറോകളുടെ ഗ്രാഫിക്സ് സഹിതമാണ് ഇപ്പോള്‍ ടിവിഎസിൻ്റെ സൂപ്പര്‍ സ്ക്വാഡ് എഡിഷൻ പുറത്തിറങ്ങിയിരിക്കുന്നത്. അതിൽ ബോൾഡ് ഡിസൈനിന് ഐജിഒ അസിസ്റ്റ്, ബൂസ്റ്റ് പവർ, ഗ്ലൈഡ് ത്രൂ ടെക്നോളജി എന്നിങ്ങനെയുള്ള സവിശേഷതകളാണുള്ളത്.ALSO READ: ഏറ്റവും കുറഞ്ഞ റേഞ്ചില്‍ ഇലക്ട്രിക് കാർ ഇന്ത്യയിൽ വികസിപ്പിക്കാനൊരുങ്ങി ചൈനീസ് കമ്പനി; വില എത്രയെന്നറിയാം…മാര്‍വല്‍ തീം ആദ്യം ടിവിഎസ് അവതരിപ്പിച്ചത് 2023 ഓഗസ്റ്റിലായിരുന്നു. അയൺ മാൻ, ബ്ലാക്ക് പാന്തർ എന്നീ മാർവൽ കഥാപാത്രങ്ങളുടെ തീമിലുള്ള റൈഡർ എഡിഷനുകൾ പുറത്തിറക്കി ടിവിഎസ് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, പുതിയ രണ്ട് മാർവൽ കഥാപാത്രങ്ങളായ ഡെഡ്പൂൾ, വോൾവറിൻ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ടിവിഎസ് തങ്ങളുടെ റൈഡർ സൂപ്പർ സ്ക്വാഡ് എഡിഷൻ (എസ്എസ്ഇ) പുറത്തിറക്കി. പുതിയ എഡിഷൻ ഈ സൂപ്പർ ഹീറോകളെ അടിസ്ഥാനമാക്കിയുള്ളതാണ്. 125 സിസി വിഭാഗത്തിലാണ് ഈ മോഡലുകൾ വരുന്നത്.ടിവിഎസ് റൈഡർ സൂപ്പർ സ്ക്വാഡ് എഡിഷനിൽ 3-വാൽവ് എഞ്ചിനാണുള്ളത്. ഇത് 6,000 ആര്‍ പി എമ്മിൽ 11.75 എൻഎം ടോർക്ക് ലഭിക്കുന്നു. മെച്ചപ്പെട്ട ആക്സിലറേഷനായി iGO അസിസ്റ്റ് വിത്ത് ബൂസ്റ്റ് മോഡ്, കുറഞ്ഞ വേഗതയിൽ എളുപ്പത്തിൽ ഓടിക്കാനും മികച്ച ഇന്ധനക്ഷമത നൽകാനും സഹായിക്കുന്ന ഗ്ലൈഡ് ത്രൂ ടെക്നോളജി (GTT) തുടങ്ങിയ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. 85-ലധികം ഫംഗ്ഷനുകളുള്ള പൂർണ്ണമായും കണക്റ്റുചെയ്ത റിവേഴ്സ് എൽസിഡി ക്ലസ്റ്റർ ഈ മോട്ടോർസൈക്കിളിലുണ്ട്.ALSO READ: ഇനി ഇലക്ട്രിക്കിൽ ചെത്താം..; വരുന്നു ടിവിഎസിന്റെ പുതിയ ഇലക്ട്രിക് സ്കൂട്ടര്‍; വിലയറിയാൻ കാത്ത് ബൈക്ക് പ്രേമികൾനേരത്തെ അയൺ മാൻ, ബ്ലാക്ക് പാന്തർ തീമുകളിലുള്ള റൈഡർ എഡിഷനുകളാണ് ടിവിഎസ് ആദ്യം അവതരിപ്പിച്ചത്. റൈഡർമാരുടെ വ്യക്തിത്വം പ്രതിഫലിക്കുന്ന ഡിസൈനുകളും നൂതന സാങ്കേതികവിദ്യയും സമന്വയിപ്പിക്കാനാണ് ഈ സഹകരണം ലക്ഷ്യമിടുന്നതെന്ന് കമ്പനി പറഞ്ഞു.പുതിയ ടിവിഎസ് റൈഡർ സൂപ്പർ സ്ക്വാഡ് എഡിഷന് ഡൽഹിയിലെ എക്സ്-ഷോറൂം വില ₹99,465 ആണ്. ഈ മാസം മുതൽ എല്ലാ ടിവിഎസ് ഡീലർഷിപ്പുകളിലും ഇത് ലഭ്യമാകും.The post ഡെഡ്പൂള്, വോൾവറിൻ, തുടങ്ങി സൂപ്പര്ഹീറോകള് ഇനി ബൈക്കിലും; സൂപ്പർ സ്ക്വാഡ് എഡിഷൻ പുറത്തിറക്കി ടിവിഎസ്, വില എത്രയെന്നറിയാം… appeared first on Kairali News | Kairali News Live.