എം എൽ എ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചില്ലെങ്കിൽ ജനങ്ങൾ ജനങ്ങളുടേതായ തീരുമാനമെടുക്കണം: പി ജെ കുര്യൻ

Wait 5 sec.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പാർട്ടി നടപടി സ്വീകരിക്കണമെന്നും, എം എൽ എ സ്ഥാനം രാജിവെച്ചില്ലെങ്കിൽ ജനങ്ങൾ ജനങ്ങളുടേതായ തീരുമാനമെടുക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. രാഹുൽ മാങ്കൂട്ടത്തിൽ സ്ത്രീകളോട് നടത്തിയ അതിക്രമങ്ങൾ, ഇരയായ സ്ത്രീകൾ തുറന്നു പറഞ്ഞതിനെ തുടർന്ന് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ രാഹുലിനെതിരെയുള്ള വിമർശനങ്ങൾ ഉയരുകയാണ്.പാർട്ടിക്കുള്ളിൽ നിന്നു തന്നെ വിമർശനങ്ങൾ ഉയരുമ്പോ‍ഴും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം ഇപ്പോ‍ഴും സ്വീകരിക്കുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സസ്പെൻഷൻ നാടകം നടത്തിയതിനു പിന്നാലെയാണ്, മുതിർന്ന കോൺഗ്രസ് നേതാവായ പി ജെ കുര്യൻ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.Also Read: ഞെട്ടിക്കുന്ന വാർത്ത എവിടെ ? മലക്കം മറിഞ്ഞ് വി ഡി സതീശൻയുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമുള്ള കോൺഗ്രസ് സഹയാത്രികയായ യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈംഗിക വൈകൃതത്തിന്റെ തെളിവുകൾ പൊതുസമൂഹത്തിലേക്ക് എത്തുന്നത്. അതിന് പിന്നാലെ വെളിപ്പെടുത്തലുകളുമായ നിരവധി യുവതികൾ രംഗത്തെത്തുകയുണ്ടായി. യുവതിയെ രാഹുൽ ഗർഭചിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണവും വാട്ട്സ്ആപ്പ് ടെലഗ്രാം ചാറ്റുകളും പുറത്തുവന്നിരുന്നു.The post എം എൽ എ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചില്ലെങ്കിൽ ജനങ്ങൾ ജനങ്ങളുടേതായ തീരുമാനമെടുക്കണം: പി ജെ കുര്യൻ appeared first on Kairali News | Kairali News Live.