ഐഫോൺ 17 സീരീസ് ലോഞ്ചിംഗ് തീയതി പുറത്തുവിട്ട് ആപ്പിള്‍. ‘Awe dropping’ എന്ന് പേരിട്ടിരിക്കുന്ന ഇവൻ്റിലാണ് ഐഫോണ്‍ സീരീസ് ലോഞ്ച് ചെയ്യുക. ഈ വർഷം ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെ നിരവധി മോഡലുകൾ ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബർ 9-ന് ഇന്ത്യൻ സമയം രാത്രി 10:30നാണ് പരിപാടി നടക്കുക.ALSO READ: ബെംഗളൂരുവിന് പിന്നാലെ നാലാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ഇന്ത്യയില്‍ തുറക്കാനൊരുങ്ങി ആപ്പിള്‍; എവിടെയെന്നറിയാം…സെപ്റ്റംബർ മാസത്തിൽ ഐഫോണിൻ്റെ മോഡലുകൾ പുറത്തിറങ്ങുന്നത് സാധാരണമാണ്. ഐഫോൺ 5 മുതലുള്ള എല്ലാ മോഡലുകളും സെപ്റ്റംബറിലാണ് അവതരിപ്പിച്ചിട്ടുള്ളത്. അവസാനം പുറത്തിറങ്ങിയ ഐഫോൺ 16 സീരീസും ക‍ഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പുറത്തിറങ്ങിയത്.ഐഫോൺ 17 സീരീസില്‍ എന്തൊക്കെ പ്രതീക്ഷിക്കാം?ഒന്നിലധികം മോഡലുകള്‍ ഈ വർഷം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയതായി ഐഫോൺ 17 എയർ എന്നൊരു മോഡൽ കൂടി ആപ്പിൾ അവതരിപ്പിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 6 മില്ലീമീറ്ററിൽ താഴെ കനമുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും കനം കുറഞ്ഞ ഐഫോണായിരിക്കും ഇതെന്നാണ് പറയുന്നത്. ഐഫോൺ 6-നെക്കാൾ കനം കുറഞ്ഞ ഫോണായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ALSO READ: ജിമെയില്‍ ഉള്ള എല്ലാവരും സൂക്ഷിക്കുക ! മുന്നറിയിപ്പുമായി ഗൂഗിള്‍; സൂക്ഷിച്ചില്ലെങ്കില്‍ എട്ടിന്റെ പണിഐഫോൺ 17 പ്രോ മോഡലുകളുടെ രൂപകൽപ്പനയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ക്യാമറ മൊഡ്യൂൾ വലതുവശത്തേക്ക് നീളുന്ന തരത്തിൽ വലുപ്പമുള്ളതായിരിക്കും. കഴിഞ്ഞ വര്‍ഷം വരെയുള്ള ഐഫോണുകൾക്കെല്ലാം സമാനമായ രൂപകൽപ്പനയാണുള്ളത്. അതിനാൽ, ഇത്തവണ ആപ്പിൾ വലിയ മാറ്റം കൊണ്ടുവരാൻ സാധ്യതയുണ്ട്.ടൈറ്റാനിയത്തിൽ നിന്ന് വീണ്ടും അലുമിനിയത്തിലേക്ക് മാറാൻ സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങളുണ്ട്. കൂടാതെ, ലോകത്തിലെ മറ്റ് ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് സമാനമായി മെച്ചപ്പെടുത്തിയ ടെലിഫോട്ടോ ക്യാമറയും പ്രതീക്ഷിക്കുന്നുണ്ട്.The post ആരാധകരെ ശാന്തരാകുവിൻ…, കാത്തിരിപ്പുകള്ക്ക് വിരാമം; ഐഫോൺ 17 സീരീസ് ലോഞ്ചിംഗ് തീയതി പുറത്തുവിട്ട് ആപ്പിള് appeared first on Kairali News | Kairali News Live.