കൈ നഖങ്ങള്‍ മനോഹരമായി സൂക്ഷിക്കാം; ഇതാ ചില എളുപ്പവഴികള്‍

Wait 5 sec.

മനോഹരമായ നഖങ്ങള്‍ നിങ്ങളുടെ കൈകളുടെ ഭംഗി വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും പ്രശ്‌നമില്ല. മാത്രമല്ല അത് നല്ല ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ്. ശരിയായ പരിചരണത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ആര്‍ക്കും മനോഹരമായ നഖങ്ങള്‍ സ്വന്തമാക്കാം. അതിനുള്ള ചില പൊടിക്കൈകള്‍ താഴെ നല്‍കുന്നു. കൈ നഖങ്ങള്‍ മനോഹരവും ആരോഗ്യകരവുമായി സൂക്ഷിക്കാന്‍ ഇതാ ചില വഴികള്‍ഉറങ്ങുന്നതിന് മുന്‍പ് അല്പം വെളിച്ചെണ്ണയെടുത്ത് നഖങ്ങളിലും പുറംതൊലിയിലും നന്നായി പുരട്ടി മസ്സാജ് ചെയ്യുന്നത് നഖങ്ങള്‍ക്ക് ബലവും തിളക്കവും നല്‍കാന്‍ സഹായിക്കും.ഒലിവ് ഓയില്‍ ചെറുതായി ചൂടാക്കി അതില്‍ 10-15 മിനിറ്റ് നഖങ്ങള്‍ മുക്കിവയ്ക്കുന്നത് നഖങ്ങള്‍ പൊട്ടുന്നത് തടയാന്‍ വളരെ നല്ലതാണ്.Also Read : കാത് കുത്തിയ ശേഷം സ്ഥിരമായി കാത് പഴുക്കാറുണ്ടോ ? ഇക്കാര്യം മാത്രം ശ്രദ്ധിച്ചാല്‍ ഇനി അങ്ങനെയുണ്ടാകില്ല !നാരങ്ങാനീര് നഖങ്ങളിലെ കറകള്‍ മാറ്റാനും തിളക്കം നല്‍കാനും സഹായിക്കും. അല്‍പം നാരങ്ങാനീര് എടുത്ത് നഖങ്ങളില്‍ പുരട്ടി 5-10 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം.വെളുത്തുള്ളി ചതച്ച് അതിന്റെ നീര് നഖങ്ങളില്‍ പുരട്ടുന്നത് നഖങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. ഇതിലുള്ള സെലിനിയം നഖങ്ങള്‍ക്ക് ബലം നല്‍കുന്നു.ഒരു ടീസ്പൂണ്‍ തേനില്‍ ഏതാനും തുള്ളി നാരങ്ങാനീര് ചേര്‍ത്ത് നഖങ്ങളില്‍ പുരട്ടുക. ഇത് നഖങ്ങളിലെ അണുബാധ തടയാനും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും.The post കൈ നഖങ്ങള്‍ മനോഹരമായി സൂക്ഷിക്കാം; ഇതാ ചില എളുപ്പവഴികള്‍ appeared first on Kairali News | Kairali News Live.