ഡോ. ബിജു ചിത്രം പപ്പ ബുക്ക ഓസ്കാറിലേക്ക്: പാപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക എൻട്രി

Wait 5 sec.

ഓസ്കറിലെ അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് മത്സരിക്കാൻ ഡോ. ബിജു ചിത്രം പപ്പ ബുക്ക. പപ്പുവ ന്യൂ ഗിനി- ഇന്ത്യ സംയുക്തനിർമാണത്തിലുള്ള ചിത്രം പാപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക എൻട്രിയായാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഓസ്കറിലെ അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കുന്ന ഒരു പസഫിക് രാഷ്ട്രത്തിന്റെ ചിത്രം എന്ന പ്രത്യേകതയും പപ്പ ബുക്കയ്ക്കുണ്ട്.വെയിൽമരങ്ങൾ, പേരറിയാത്തവർ, അദൃശ്യ ജാലകങ്ങൾ തുടങ്ങി നിരവധി അന്താരാഷ്ട്ര മേളകളിൽ ശ്രദ്ധേയമായ ഒരപിടി മികച്ച ചിത്രങ്ങൾ ഒരുക്കിയ ഡോ . ബിജുവിന്റെ സംവിധിനത്തിൽ പിറന്ന ചിത്രം നിർമിച്ചിരിക്കുന്നത് പപ്പുവ ന്യൂ ഗിനിയൻ നിർമാണ കമ്പനി ആയ നാഫയുടെ ബാനറിൽ നോലെന തൌലാ വുനം ഇന്ത്യൻ നിർമാതാക്കളായ അക്ഷയ് കുമാർ പരിജ (അക്ഷയ് പരിജാ പ്രൊഡക്ഷൻസ് ), പാ രഞ്ജിത്ത് (നീലം പ്രൊഡക്ഷൻസ്), പ്രകാശ് ബാരെ (സിലിക്കൻ മീഡിയ) എന്നിവർ ചേർന്നാണ്.Also Read: ബഷീറിനെ തൊട്ടറിഞ്ഞ് ആസ്വാദകർ: രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയിൽ ശ്രദ്ധേയമായി ‘അനൽഹഖ്’പപ്പുവ ന്യൂ ഗിനിയിൽ പൂർണമായും ചിത്രീകരിച്ചിരിക്കുന്ന സിനിമ പപ്പുവ ന്യൂ ഗിനിയൻ ഭാഷയായ ടോക് പിസിലാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളും ചിത്രത്തിൽ ഉണ്ട്. മൂന്നു തവണ ഗ്രാമി പുരസ്കാരം ലഭിച്ചിട്ടുള്ള റിക്കി കേജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.The post ഡോ. ബിജു ചിത്രം പപ്പ ബുക്ക ഓസ്കാറിലേക്ക്: പാപ്പുവ ന്യൂ ഗിനിയുടെ ഔദ്യോഗിക എൻട്രി appeared first on Kairali News | Kairali News Live.