‘രാജ്യത്തെ എല്ലാവർക്കും സൗജന്യമായി അരി നൽകാൻ മാത്രം ധനികനാണോ മോദി ?’; ‘മോദി അരി’യെന്ന് പറഞ്ഞ ജോർജ് കുര്യന് മറുപടിയുമായി മന്ത്രി ജി ആർ അനിൽ

Wait 5 sec.

കേന്ദ്ര മന്ത്രി ജോർജ് കുര്യന് മറുപടിയുമായി ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് മോദി അരി എന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. രാജ്യത്തെ എല്ലാവർക്കും സൗജന്യമായി അരി നൽകാൻ മാത്രം ധനികനാണോ മോദി എന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്രവും സംസ്ഥാനവുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. പക്ഷെ അന്ന് ഒന്നും ആരും ഇതുപോലെ അല്പത്തരം പറഞ്ഞിട്ടില്ല. അധിക അരിക്ക് വേണ്ടി സമീപിക്കുമ്പോൾ നിരസിക്കുന്നു. അപ്പോൾ പ്രതികരണം ഉണ്ടാകും. മുഖ്യമന്ത്രി പറഞ്ഞത് 100 ശതമാനം ശരിയാണ്.ALSO READ: ‘വിരട്ടൽ കൊണ്ടൊന്നും പുറപ്പെടേണ്ട, അതുകൊണ്ടൊന്നും പരിപാടി നടക്കാതിരിക്കില്ല’; ആഗോള അയ്യപ്പ സംഗമത്തിനെതിരെയുള്ള വിമർശനങ്ങളിൽ മുഖ്യമന്ത്രിഒരു തരി അരി പോലും അധികം തരില്ല എന്ന് കേന്ദ്രം അറിയിച്ചു. 8 രൂപ 30 പൈസയ്ക്ക് അരി നൽകാൻ കഴിയില്ലെന്ന് കേന്ദ്രം പറഞ്ഞു. ആറു മാസത്തെ അരി അഡ്വാൻസ് ആയിട്ട് എടുക്കാം. അത് കഴിഞ്ഞാൽ കൂടുതൽ അരി കൊടുക്കാൻ കഴിയില്ല. കുംഭമേളയിൽ നൽകിയ സൗജന്യം പോലും ഓണ സമയത്ത് നൽകാൻ തയ്യാറല്ല. നമ്മുടെ ആവശ്യം വില കുറച്ചു കൊടുക്കാൻ കഴിയുന്ന ഗോതമ്പ് ആണ്. അധിക അരി നൽകുന്ന കാര്യത്തിൽ കേന്ദ്രം നിർദയമായ നിലപാട് ആണ് സ്വീകരിക്കുന്നത്. ഇതുവരെ ഒരു സർക്കാരും ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.The post ‘രാജ്യത്തെ എല്ലാവർക്കും സൗജന്യമായി അരി നൽകാൻ മാത്രം ധനികനാണോ മോദി ?’; ‘മോദി അരി’യെന്ന് പറഞ്ഞ ജോർജ് കുര്യന് മറുപടിയുമായി മന്ത്രി ജി ആർ അനിൽ appeared first on Kairali News | Kairali News Live.