ഈ ഓണത്തിന് എല്ലാവരുടെയും മനം കവരുന്നത് നിങ്ങളുടെ ഈ പൈനാപ്പിള്‍ പായസമായിരിക്കും; പരീക്ഷിക്കാം ഈ കിടിലൻ ഐറ്റം

Wait 5 sec.

ഓണം നമ്മുടെ പടിവാതിക്കലെത്തി. ഓണം എന്ന്പറയുമ്പോൾ സദ്യയും സദ്യയിൽ പായസവും ഒഴിച്ചുകൂടാനാകാത്തതാണ്. എന്നാൽ ഈ ഓണത്തിന് ഒരു വെറൈറ്റി പൈനാപ്പിള്‍ പായസം പരീക്ഷിച്ചാലോ. തയ്യാറാക്കാം സ്വാദൂറും പൈനാപ്പിള്‍ പായസംആവശ്യമായ സാധനങ്ങൾപൈനാപ്പിള്‍ (തൊലികളഞ്ഞത്) – 200 ഗ്രാംശര്‍ക്കര (പൊടിച്ചത്) – അരക്കപ്പ്വെള്ളം – അരക്കപ്പ്തേങ്ങാപ്പാല്‍ – ഒരു കപ്പ്ഏലയ്ക്കാ (പൊടിച്ചത്) – അര ടേബിള്‍ സ്പൂണ്‍കശുവണ്ടി – 15 എണ്ണംഉണക്ക മുന്തിരി – 18 എണ്ണംനെയ്യ് – ഒരു ടേബിള്‍ സ്പൂണ്‍ALSO READ: ദോശ ചുടാന്‍ അരി കുതിര്‍ക്കാന്‍ മറന്നോ ? ടെന്‍ഷനടിക്കേണ്ട, ഈ മാര്‍ഗം പരീക്ഷിക്കൂ…ഉണ്ടാക്കുന്ന രീതിആദ്യം ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടി വരട്ടിയെടുക്കുക. അതേ പാനില്‍ ഉണക്കമുന്തിരിയും വരട്ടിയെടുക്കുക. പാനില്‍ ചെറുതായി നുറുക്കിയ പൈനാപ്പിള്‍ ഇട്ട് 3 മിനിറ്റ് നന്നായി വഴറ്റണം. ശേഷം ശര്‍ക്കര ചേര്‍ക്കാം. ശര്‍ക്കര ചേര്‍ത്തതിനു ശേഷം അരക്കപ്പ് വെള്ളം ചേര്‍ക്കണം. ചെറിയ തീയില്‍ നന്നായി തിളപ്പിക്കുക. 6 മിനിറ്റ്. ഏലയ്ക്ക പൊടി ചേര്‍ക്കുക. ശേഷം തേങ്ങാപ്പാല്‍ ചേര്‍ക്കുക. നന്നായി തിളപ്പിച്ചതിനുശേഷം തീ കുറച്ച് പായിസത്തിലേക്ക് വറുത്തു വെയ്ച്ചിരിക്കുന്ന ഉണക്ക മുന്തിരിയും കശുവണ്ടിയും ചേര്‍ക്കണം. സ്വാദൂറും പൈനാപ്പിള്‍ പായസം തയ്യാർThe post ഈ ഓണത്തിന് എല്ലാവരുടെയും മനം കവരുന്നത് നിങ്ങളുടെ ഈ പൈനാപ്പിള്‍ പായസമായിരിക്കും; പരീക്ഷിക്കാം ഈ കിടിലൻ ഐറ്റം appeared first on Kairali News | Kairali News Live.