ഓണാഘോഷം സ്‌കൂളില്‍ വേണ്ടെന്ന് അധ്യാപിക; രക്ഷിതാക്കൾക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്: സ്‌കൂളിന്റെ നിലപാടല്ലെന്ന് പ്രിന്‍സിപ്പാള്‍

Wait 5 sec.

ഓണാഘോഷം സ്‌കൂളില്‍ വേണ്ടെന്നും ആഘോഷത്തില്‍ ഇസ്ലാം മതത്തില്‍പ്പെട്ട കുട്ടികളെ പങ്കെടുപ്പിക്കരുതെന്നും വാട്‌സ്പ്പ് ഗ്രൂപ്പില്‍ അധ്യാപികയുടെ സന്ദേശം. എന്നാല്‍ ടീച്ചര്‍ വ്യക്തിപരമായ അഭിപ്രായമാണ് അയച്ചതെന്നും സ്‌കൂളിന്റെ നിലപാടല്ല ഇതെന്നും സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിശദീകരണം നല്‍കി.തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സിറാജുല്‍ ഉലും സ്‌കൂളിലെ അധ്യാപികയാണ് രക്ഷിതാക്കള്‍ക്ക് സന്ദേശം അയച്ചത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ച വര്‍ഗീയ പരാമര്‍ശം പുറത്തുവന്നതോടെ അധ്യാപികക്കെതിരെ ഡിവൈഎഫ്‌ഐ കുന്നംകുളം പോലീസില്‍ പരാതി നല്‍കി.Also read – “അങ്ങയുടെ രാഹുലിനെ സസ്പന്റ് ചെയ്യുന്ന സമയത്ത് അനുഭവിച്ച ഹൃദയ വേദന ശമിക്കുമെങ്കിൽ ഇനിയും തുടരണം സർ..”; പി ശശിക്കെതിരായ വ്യാജ പ്രചരണത്തിൽ പ്രതികരിച്ച് അഡ്വ. സി ഷുക്കൂർസംഭവത്തില്‍ കുന്നംകുളം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.വിഷയത്തില്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു. നാളെ സ്‌കൂളിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി.content summary : A teacher’s message in a WhatsApp group stated that Onam celebrations should not be held in schools and suggested that Muslim students should not take part.The post ഓണാഘോഷം സ്‌കൂളില്‍ വേണ്ടെന്ന് അധ്യാപിക; രക്ഷിതാക്കൾക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്: സ്‌കൂളിന്റെ നിലപാടല്ലെന്ന് പ്രിന്‍സിപ്പാള്‍ appeared first on Kairali News | Kairali News Live.