ഹജ്ജ്:സാങ്കേതിക പരിശീലന ക്ലാസ്സുകൾ അടുത്ത മാസം ഒന്ന് മുതൽ

Wait 5 sec.

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സാങ്കേതിക പഠന ക്ലാസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്ത മാസം ഒന്നിന് താനൂരിൽ സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി വി അബ്ദുർറഹ്്മാൻ ഉദ്ഘാടനം ചെയ്യും. ഹാജിമാർക്ക് മൂന്ന് ഘട്ടങ്ങളായാണ് സാങ്കേതിക ക്ലാസ്സുകൾ നൽകുന്നത്.ഹജ്ജ് കമ്മിറ്റിയുടെ ട്രെയിനിംഗ് ഓർഗനൈസർമാരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ നടക്കുക. തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഹാജിമാരും പങ്കെടുക്കണം. നിലവിൽ കാത്തിരിപ്പ് പട്ടികയിലുള്ള ക്രമനമ്പർ 6,000 വരെയുള്ളവരും പങ്കെടുക്കണം.സഊദി അറേബ്യ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ക്വാട്ട പ്രഖ്യാപിക്കുന്നതിനനുസരിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനത്തിന്റെ ക്വാട്ടയും നിശ്ചയിക്കും. ക്വാട്ട ലഭിക്കുന്നതിനനുസരിച്ച് കാത്തിരിപ്പ് പട്ടികയിലെ ക്രമത്തിൽ അവസരം ലഭിക്കും. തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ 14 ജില്ലകളിലൂം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രെയിനർമാരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടക്കും. ഹജ്ജിന്റെ സാങ്കേതിക നിർദേശങ്ങൾ, ആരോഗ്യ മുൻകരുതലുകൾ, യാത്രാ സംവിധാനം തുടങ്ങി തീർഥാടനവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തിയാണ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്.വിശദ വിവരങ്ങൾക്ക് ഹജ്ജ് കമ്മിറ്റി ഓഫീസുമായോ ട്രെയിനിംഗ് ഓർഗനൈസർമാരുമായോ ബന്ധപ്പെടുക. ഫോൺ: 0483-2710717, 2717572, 8281211786. വിവരങ്ങൾക്ക് ജില്ലാ ട്രെയിനിംഗ് ഓർഗനൈസർമാരുടെ നമ്പറുകളിൽ വാട്സ്ആപ്പിലൂടെയും ബന്ധപ്പെടാവുന്നതാണ്.തിരുവനന്തപുരം- മുഹമ്മദ് യൂസുഫ് 9895 648856കൊല്ലം- ഇ നിസാമുദ്ദീൻ- 9496 466649പത്തനംതിട്ട- എം നാസർ- 9495 661510ആലപ്പുഴ- സി എ മുഹമ്മദ് ജിഫ്‌രി- 9495 188038കോട്ടയം- പി എ ശിഹാബ്- 9447 548580ഇടുക്കി- കെ എ അജിംസ്- 446 922 179എറണാകുളം- സി എം നവാസ്- 9446 206313തൃശൂർ- ഡോ. സുനിൽ ഫഹദ്- 94471 36313പാലക്കാട്- കെ പി ജാഫർ- 9400 815202മലപ്പുറം- യു മുഹമ്മദ് റഊഫ്- 9656 206178, 9446 631 366, 9846 738 287കോഴിക്കോട്- നൗഫൽ മങ്ങാട്- 8606 586268, 9495 636426വയനാട്- കെ ജമാലുദ്ദീൻ- 9961 083361കണ്ണൂർ- എം ടി നിസാർ- 8281 586137കാസർകോട്- കെ എ മുഹമ്മദ് സലീം- 9446 736 276