കേരള മുസ്്‌ലിം ജമാഅത്ത് സെൻട്രൽ എക്‌സിക്യൂട്ടീവ് ഇന്ന്

Wait 5 sec.

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്്‌ലിം ജമാഅത്ത് കർമ സാമയികം പദ്ധതികളുടെ ചർച്ചക്കും പഠനത്തിനുമായി സംസ്ഥാന സെൻട്രൽ എക്‌സിക്യൂട്ടീവ് ഇന്ന് ഉച്ചക്ക് രണ്ടിന് സമസ്ത സെന്ററിൽ ചേരും.കേരള മുസ്്‌ലിം ജമാഅത്ത്, സമസ്ത കേരള സുന്നി യുവജന സംഘം, സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ, സുന്നി മാനേജ്‌മെന്റ് അസ്സോസിയേഷൻ, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എന്നീ സംഘടനകളുടെ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളാണ് എക്‌സിക്യൂട്ടീവിൽ പങ്കെടുക്കുന്നത്. കർമ സാമയികം പരിപാടികളുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചതിന്റെ വിലയിരുത്തലും അടുത്ത ആറ് മാസക്കാലത്തെ പദ്ധതികളുടെ ചർച്ചയും പഠനവുമാണ് മുഖ്യ അജൻഡ. പ്രസ്ഥാനത്തിന്റെ ആഭ്യന്തര ശാക്തീകരണത്തിലൂന്നിയും പൊതുരംഗത്തെ മുന്നേറ്റവും ലക്ഷ്യം വെച്ചുള്ള വിവിധ പദ്ധതികളുടെ ഒന്നാം ഘട്ടം ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്.കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്്‌ലിയാരുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി സയ്യിദ് ഇബ്്‌റാഹീം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. വണ്ടൂർ അബ്്ദുർറഹ്്മാൻ ഫൈസി, എൻ അലി അബ്്ദുല്ല, സി പി സൈതലവി, മജീദ് കക്കാട്, മുഹമ്മദ് പറവൂർ, മുസ്തഫ കോഡൂർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. പേരോട് അബ്്ദുർറഹ്്മാൻ സഖാഫി അഭിസംബോധന ചെയ്യും. പട്ടുവം കെ പി അബൂബക്കർ മൗലവി, മാരായമംഗലം അബ്്ദുർറഹ്്മാൻ ഫൈസി, തെന്നല അബൂഹനീഫൽ ഫൈസി, എ പി അബ്്ദുൽ ഹകീം അസ്്ഹരി, സയ്യിദ് മുനീർ അഹ്്ദൽ, റഹ്്മത്തുല്ല സഖാഫി എളമരം, ഡോ. അബൂബക്കർ സംബന്ധിക്കും.